26 May Sunday

ബത്തേരിയിൽ എൽഡിഎഫ‌് പ്രചാരണം ബഹുദൂരം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
ബത്തേരി
വയനാട‌് പാർലമെന്റ‌് മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണം ബത്തേരി മണ്ഡലത്തിൽ ബഹുദൂരം മുന്നേറിയതായി എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ‌് സ്ഥാനാർഥി ഇതിനകം മണ്ഡലത്തിലെ എട്ട‌് പഞ്ചായത്തുകളിലെ 88 കേന്ദ്രങ്ങളിൽ എത്തി ഒരു ലക്ഷത്തോളം വോട്ടർമാരുമായി നേരിൽ സംസാരിച്ചു. പ്രവർത്തകർ നാല‌് റൗണ്ട‌് ഗൃഹസന്ദർശനം പൂർത്തിയാക്കുകയും 215 ബൂത്തുകളിലായി ആയിരത്തോളം കുടുംബയോഗങ്ങൾ നടത്തുകയും ചെയ‌്തു. കുടുംബയോഗങ്ങളിൽ അര ലക്ഷത്തോളം പേർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 19 ബഹുജന റാലികളും നടന്നു. യുപിഎ﹣-ബിജെപി സർക്കാറുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ പുൽപ്പള്ളിയിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച‌് കർഷക പാർലമെന്റ‌് നടത്തുകയും കർഷക പാർലമെന്റ‌് അംഗീകരിച്ച 10 ചോദ്യങ്ങൾ അച്ചടിച്ച‌് ലഘുലേഖയാക്കി മെഗാ സ‌്ക്വാഡ‌് ഒറ്റ ദിവസം കൊണ്ട‌് മണ്ഡലത്തിലെ മുഴുവൻ വീടുകളിലും എത്തിച്ചു. തൊഴിലാളികൾ, യുവജനങ്ങൾ, പട്ടിക വർഗ വിഭാഗക്കാർ, മഹിളകൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവർ എൽഡിഎഫ‌് വിജയത്തിന‌് വൈവിദ്ധ്യമുള്ള പ്രചാരണങ്ങളാണ‌് നടത്തി വരുന്നത‌്. സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ‌്ച രാവിലെ 10ന‌് ബത്തേരിയിൽ എൽഡിഎഫ‌് പ്രചാരണ റാലിയിൽ സംസാരിക്കും. തുടർന്ന‌് നഗരത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന 
റോഡ‌്ഷോയും നടക്കും. വയനാട‌് പാർലമെന്റ‌് മണ്ഡലത്തിന‌് പാഴായ 10 വർഷം തിരിച്ചു പിടിക്കാനുള്ള അവസരമാണ‌് 23ന‌് നടക്കുന്ന പൊതു തെരഞ്ഞെടുപ്പ‌്. ഇതിന‌് നാട്ടുകാരനായ എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ വിജയം അനിവാര്യമാവുകയും ആയിരം ദിവസം പൂർത്തിയാക്കി ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന എൽഡിഎഫ‌് സർക്കാറിന‌ുള്ള അംഗീകാരവുമായി മാറുകയും ചെയ്യും. തെരഞ്ഞെടുപ്പ‌് കമ്മിറ്റി ചെയർമാൻ വി വി ബേബി, കൺവീനർമാരായ സുരേഷ‌് താളൂർ, ബേബി വർഗീസ‌് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top