20 August Tuesday

നവകേരളം ലോകത്തിന് മാതൃക: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
മാനന്തവാടി
പ്രതിസന്ധികളിൽ തളരാതെ കേരളത്തെ ചങ്കുറപ്പോടെ  മുന്നോട്ട് നയിച്ചത് ഇടത് പക്ഷ സർക്കാരാണെന്ന‌് മന്ത്രി കെ കെ  ശൈലജ. നിപയും, ഓഖിയും, നൂറ്റാണ്ട് കണ്ട വൻ പ്രളയവും കേരളത്തെ ഒന്നു ഭയപ്പെടുത്തിയതല്ലാതെ നാം             കീഴ്പ്പെടുത്താൻ  നിന്നുകൊടുത്തില്ല. ഇച്ഛാ ശക്തിയോടെ കേരള ജനത ഒന്നടങ്കം സർക്കാരിനൊപ്പം നിന്നു.  സർക്കാർ പുതിയ കേരളം പടുത്തുയർത്തി.  ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം രാജ്യത്തിനാകെ മാതൃകയാവുകയാണ‌്.  വർഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് എക്കാലത്തും സ്വീകരിച്ച് പോന്നത് ഇടത് പക്ഷമാണെന്നും കെ കെ ശൈലജ പറഞ്ഞു. ജില്ലയിൽ വിവിധ തെരെഞ്ഞെടുപ്പ‌് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടത്തിൽ വയനാടൻ ജനത പി പി സുനീറിനെ വിജയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തലപ്പുഴയിൽ തോമസ് നിരപ്പേൽ അദ്ധ്യക്ഷനായി, സുരേഷ് ബാബു, കെ വി മോഹനൻ, പി കെ അനിൽകുമാർ, കെ എം വർക്കി എന്നിവർ സംസാരിച്ചു. ടി കെ അയ്യപ്പൻ സ്വാഗതവും ബാബു ഷജിൽ കുമാർ നന്ദിയും പറഞ്ഞു. 
ഇരുളം ലോക്കൽ റാലി കെ കെ ശൈലജ ഉദ‌്ഘാടനം ചെയ‌്തു. എസ‌് ജി സുകുമാരൻ അധ്യക്ഷനായി.
വി വി ബേബി, ടി ബി സുരേഷ്, ജയപാലൻ, ജോസ് പനമട, രുഗ്മിണി സുബ്രഹ്മണ്യൻ, എന്നിവർ സംസാരിച്ചു. കെ എസ‌്  ഷിനു സ്വാഗതവും എ ജെ  കുര്യൻ നന്ദിയും പറഞ്ഞു.
പടിഞ്ഞാറത്തറ
എൽഡിഎഫ് കുപ്പാടിത്തറ ലോക്കൽ റാലിയും പൊതുസമ്മേളനവും സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. എം ജി സതീഷ് കുമാർ അധ്യക്ഷനായി. ബേങ്ക്കുന്നിൽനിന്നും ആരംഭിച്ച റാലി മുണ്ടക്കുറ്റിയിൽ സമാപിച്ചു. പി സന്തോഷ‌് കുമാർ, എം സെയ‌്ത‌്, വി എൻ ഉണ്ണികൃഷ‌്ണൻ, സി എച്ച‌് മമ്മി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.  പി ജി സജേഷ് സ്വാഗതം പറഞ്ഞു.
കാപ്പിസെറ്റ‌്
കാപ്പിസെറ്റിൽ നടന്ന റാലിയും പൊതുസമ്മേളനവും കെ കെ ശൈലജ ഉദ‌്ഘാടനം ചെയ‌്തു. ടി ബി  അനിൽമോൻ അധ്യക്ഷനായി. സുരേഷ‌് താളൂർ, പി എസ‌് ജനാർദ്ദനൻ, മഹേഷ‌്‌, എൻ യു വിൽസൺ, പി കെ മാധവൻ, ബെന്നി കുറുമ്പാലക്കോട്ട എന്നിവർ സംസാരിച്ചു. ടി കെ ശിവൻ സ്വാഗതം പറഞ്ഞു.
കോറോം
തൊണ്ടർനാട് പഞ്ചായത്ത് എൽഡിഎഫ് വനിതാ വിളംബരറാലിയും പൊതുസമ്മേളനവും മന്ത്രി ടി പി രാമകൃഷ‌്ണൻ  ഉദ്ഘാടനം ചെയ‌്തു. പി എ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ, കെ റഫീഖ്, പനമരം ഏരിയാ സെക്രട്ടറി ജസ്റ്റിൻ ബേബി,  ആർ രവീന്ദ്രൻ,  സിന്ദു ഹരികുമാർ എന്നിവർ സംസാരിച്ചു. തൊണ്ടർനാട് ലോക്കൽ സെക്രട്ടറി വേണു മുള്ളോട്ട് സ്വാഗതവും കാഞ്ഞിരങ്ങാട് ലോക്കൽ സെക്രട്ടറി എ കെ ശങ്കരൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top