17 May Tuesday

227 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  20.28 ആണ്. പത്ത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,055 ആയി. 1,35,249 പേർ രോഗമുക്തരായി. നിലവിൽ 1821 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1726 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 758 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1762  പേർ ഉൾപ്പെടെ ആകെ 13,072  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top