05 December Thursday

വിദ്യാർഥികൾ ഗിയര്‍ മാറ്റി ഡ്രൈവര്‍ക്ക് പണികിട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

കൽപ്പറ്റ
വിനോദയാത്രയ്ക്കിടെ ഓടുന്ന  ബസിന്റെ ഗിയർ മാറ്റുന്നത്‌ ടിക്‌ടോക്കിലിട്ടപ്പോൾ ഡ്രൈവർക്ക്‌ ലൈസൻസ്‌ പോയി.   കൽപ്പറ്റ എൻഎംഎസ്എം കോളേജിലെ ഒരു സംഘം വിദ്യാർഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. 
ഡ്രൈവർ ബസ് ഓടിക്കുകയും രണ്ട് വിദ്യാർഥിനികൾ ക്യാബിനിലിരുന്ന് ഗിയർ മാറ്റുകയും ചെയ്യുകയുമായിരുന്നു.  ഇതിന്റെ വീഡിയോ ടിക്‌ടോക്കിലിട്ടത്‌ വൈറലായപ്പോൾ മോട്ടോർ വാഹന വകുപ്പ്‌ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന്‌ ഡ്രൈവർ ഷാജിയെ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തുകയും  ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തപ്പോൾ ഷാജി കുറ്റം സമ്മതിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ്‌ ശിക്ഷ. 
പ്രധാന വാർത്തകൾ
 Top