പുൽപ്പള്ളി
ക്ഷീര മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പുൽപ്പള്ളി ക്ഷീരസംഘം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുയോഗത്തിന്റെ ഭാഗമായി മുൻകാല ക്ഷീര കർഷകരെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പുതിയ കർഷകർക്ക് സ്വീകരണവും ചോളകൃഷിചെയ്ത കർഷകരെ ആദരിക്കുകയുംചെയ്തു. പൊതുയോഗം മിൽമ ജില്ലാ മാനേജർ ബിജു സ്കറിയ ഉദ്‌ഘാടനംചെയ്തു. സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷനായി. മിൽമ സൂപ്പർ വൈസർ ഷിജോ മാത്യു, കേരള ഫീഡ് മാർക്കറ്റിങ് ഹെഡ് കെ നിതീഷ്,ഡയരക്ടർമാരായ ബിനോയ് തേക്കാനത്, സജീവൻ വെട്ടുവേലിൽ, ജോളി റെജി, റീന സണ്ണി, ലീല കുഞ്ഞിക്കണ്ണൻ, ഗീത പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. യു എൻ കുശൻ സ്വാഗതവും സെക്രട്ടറി എം ആർ ലതിക നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..