25 August Sunday

മഹിളാ അസോ. ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
ബത്തേരി
ആഗസ‌്ത‌് 27, 28 തീയതികളിൽ ബത്തേരിയിൽ നടക്കുന്ന ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന‌് 501 സ്വാഗതസംഘം രൂപീകരിച്ചു. 151 അംഗ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബത്തേരി മിൽക്ക‌് സൊസൈറ്റി ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ‌്തു. രുഗ‌്മിണി സുബ്രഹ്മണ്യൻ അധ്യക്ഷയായി. അസോസിഷേൻ ജില്ലാ സെക്രട്ടറി പി ആർ നിർമല വിശദീകരണം നടത്തി. വി വി ബേബി, പി വി സഹദേവൻ, ബേബി വർഗീസ‌്, പി ആർ ജയപ്രകാശ‌്, കെ ഷമീർ, ബീനാ വിജയൻ, എൻ പി കുഞ്ഞുമോൾ, പി വാസുദേവൻ എന്നിവർ സംസാരിച്ചു. ലതാ ശശി സ്വാഗതവും വി ഉഷാകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബേബി വർഗീസ‌് (ചെയർമാൻ) ബീനാ വിജയൻ (ജനറൽ കൺവീനർ). സി കെ സഹദേവൻ'കെ ഷമീർ, എം എസ് ഫെബിൻ, വി വി രാജൻ, പി ജെ ജോസഫ്, ലി ജൊ ജോണി, വി എ അബ്ബാസ്, കെ സി യോഹന്നാൻ (വൈസ് ചെയർമാൻമാർ) പി വാസുദേവൻ, ലതാ ശശി, ബിന്ദു മനോജ്, കെ ജി രുഗ്മിണി, ഗിരിജ മധു, അനീഷ് ബി നായർ, കെ കെ കുര്യാക്കോസ്, ജിഷ ഷാജി (കൺവീനർമാർ). എൻ പി കുഞ്ഞുമോൾ (ട്രഷറർ). 
 
പ്രധാന വാർത്തകൾ
 Top