25 August Sunday

പെൻഷൻകാർ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
കൽപ്പറ്റ
കേരളാ കോ–-ഓപ്പറേറ്റീവ് സർവീസ് പെൻഷൻകാർക്കും സഹകരണ ജീവനക്കാർക്ക് അനുവദിക്കുന്ന നിരക്കിൽ ക്ഷാമബത്ത അനുവദിക്കുക,  സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ‌്കരണ കമീഷന്റെ പരിഗണനാ വിഷയങ്ങളിൽ  സഹകരണ പെൻഷൻ പരിഷ‌്കരണ വിഷയവും  ഉൾപ്പെടുത്തുക ‌എന്നീ ആവശ്യങ്ങളുന്നയിച്ച‌് കേരളാ കോ–-ഓപ്പറേറ്റിവ് സർവീസ് പെൻഷനേഴ്സ്
 അസോസിയേഷൻ  ജില്ലാ കമ്മിറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന‌് നിവേദനം നൽകി. സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെ  ഉൾപ്പെടുത്തുക,  സഹകരണ പെൻഷൻ ബോർഡിൽ  സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭരവാഹികളെ  ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട‌്.  പ്രസിഡന്റ‌് ഒ ടി പത്മനാഭൻ സെക്രട്ടറി സി കെ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ‌് നിവേദനം നൽകിയത‌്.
പ്രധാന വാർത്തകൾ
 Top