31 July Saturday

ബിരിയാണി വിറ്റ തുക എസ്‌എഫ്‌ഐ ഓഫീസിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

എസ് എഫ് ഐ പുൽപ്പള്ളി ഏരിയാ കമ്മിറ്റി നടത്തിയ ബിരിയാണി വിതരണം സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി 
സ്വാദേറും ബിരിയാണി വിറ്റ പണം എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ്‌ നിർമിക്കാനായി വിദ്യാർഥികൾ. രക്തസാക്ഷി അഭിമന്യു സ്‌റ്റുഡന്റ്‌ സെന്റർ ഫണ്ടിനായാണ്‌ ‌ എസ്‌എഫ്‌ഐ പുൽപ്പള്ളി ഏരിയാ കമ്മിറ്റി ബിരിയാണി ചലഞ്ച്‌ നടത്തിയത്‌. 
      മികച്ച സഹകരണമാണ് ജനങ്ങളിൽനിന്ന് ഉണ്ടായത്. 3000ത്തോളം പേർ ഓർഡറുകൾ സ്വീകരിച്ചു. നിരവധി എസ് എഫ് ഐ, ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകർ ബിരിയാണി പാചകത്തിലും വിതരണത്തിലും പങ്കെടുത്തു. ബിരിയാണി വിതരണം സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ പുൽപ്പള്ളി ഏരിയാ സെക്രട്ടറി എൽദോസ് മത്തായി, ജിഷ്ണു, അതുൽ ചാക്കോ, പ്രകാശ്‌ ഗഗാറിൻ , അനിൽ സി കുമാർ, ബൈജു നമ്പിക്കൊല്ലി, പി എ മുഹമ്മദ്, സി ഡി അജീഷ്, സജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top