05 August Thursday

സമ്പർക്കമുള്ളവർ 
നിരീക്ഷണത്തിൽ കഴിയണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 കൽപ്പറ്റ

 കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കമുള്ളവർ നിർബന്ധമായും സമ്പർക്കവിലക്കിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ബത്തേരി മുനിസിപ്പാലിറ്റിയിൽ വാർഡ് 21 ലെ താമസക്കാരനായ  കറി പൗഡർ വിതരണക്കാരൻ പോസിറ്റീവാണ്. ജൂൺ 15 വരെ  കേണിച്ചിറ,  പനമരം റൂട്ടിൽ ജോലിക്ക് പോയിരുന്നു. പൊഴുതന പഞ്ചായത്തിലെ ഒന്നാം വാർഡിൽ ജൂൺ 11 ന്‌ തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ട വ്യക്തി, ബത്തേരിയിലെ മണിക്കുനി എന്റർപ്രൈസസിൽ ജൂൺ 15 വരെ ജോലി ചെയ്ത വ്യക്തി, അപ്പപ്പാറ വാർഡ് 15 ൽ ജൂൺ 11  ന്‌  നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വ്യക്തി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 നൂൽപ്പുഴ പഞ്ചായത്തിലെ പത്താം വാർഡിൽ തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന വ്യക്തിയും മേപ്പാടി പഞ്ചായത്തിലെ കൊട്ടനാട്ടിൽ ജൂൺ 10 ന്  നടന്ന വിവാഹത്തിൽ പങ്കെടുത്ത വ്യക്തിയും പോസിറ്റീവാണ്. കരണി നാലു സെന്റ് കോളനി, വെള്ളമുണ്ട കൊച്ചറ കോളനി, പൊഴുതന ഇഎംഎസ് കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top