കൽപ്പറ്റ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻജിഒ യൂണിയൻ 26ന് നടത്തുന്ന ജില്ലാ മാർച്ചിന്റെ സന്ദേശമുയർത്തിയുള്ള പൊതുയോഗങ്ങൾക്ക് തുടക്കം. മീനങ്ങാടിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ, ബത്തേരി മിനി സിവിൽ സ്റ്റേഷൻ, ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, കൽപ്പറ്റ പൊതുമരാമത്ത് റോഡ്സ് എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുരാജൻ, കൽപ്പറ്റ പൊതുമരാമത്ത് കെട്ടിടവിഭാഗം ഓഫീസിൽ ജില്ലാ സെക്രട്ടറി എ കെ രാജേഷ്, കലക്ടറേറ്റിൽ ജില്ലാ ജോ. സെക്രട്ടറി എ പി മധുസൂദനൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി താലൂക്ക് ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്, പടിഞ്ഞാറത്തറയിൽ ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുൾ ഗഫൂർ, ബത്തേരി പൊതുമരാമത്ത് ഓഫീസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി ജെ ഷാജി, മുപ്പൈനാട് ജില്ലാ ട്രഷറർ കെ എം നവാസ്, പൊഴുതനയിൽ ജില്ലാ വൈസ് പ്രസിഡന്റ് ബി സുധ, എടവകയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ പ്രശാന്തൻ, വെങ്ങപ്പള്ളിയിൽ ജില്ലാ കമ്മിറ്റി അംഗം ദിലീപ് കുമാർ എന്നിവർ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..