17 June Monday

തൊഴിലാളികള്‍ എല്‍സ്റ്റണ്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
കൽപ്പറ്റ
എൽസ്റ്റൺ എസ്റ്റേറ്റിലെ തൊളിലാളികൾക്ക് ശമ്പളവും സർവ്വീസ് ബോണസ്,മെഡിക്കൽ ആനുകൂല്യങ്ങൾ  ,പുതപ്പ് കുടിശ്ശിഖ,പിഎഫ്തുക എന്നിവ കൊടുക്കാത്ത മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളികൾ എൽസ്റ്റൺ എസ്റ്റേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.എട്ടാം തിയ്യതി കോഴിക്കോട് ആർജെഎൻസി മുമ്പാകെ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ   പത്താം തിയ്യതി തൊഴിലാളികൾ ജോലി ചെയ്ത് പതിനഞ്ചാം തിയ്യതിയ്ക്ക് ശമ്പളം നൽകാമെന്ന കരാർ മാനേജ്മെന്റ് ലംഘിക്കുകയാണുണ്ടായത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി മാർച്ച് ഉദ്ഘാടനം ചെയ്തു . പതിനാറിന‌് ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്താനും ഇരുപതിന‌്    ഭൂമി കൈവശപ്പെടുത്തി ചപ്പ്പറിച്ച് വിൽക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.യോഗത്തിൽ സമരസമിതി ചെയർമാൻ ഇ മുഹമ്മദ് ബാവ അധ്യക്ഷനായി.ട്രേഡ് യൂണിയൻ നേതാക്കളായ യു കരുണൻ,എൻ വേണു  ,എൻ ഒ ദേവസ്യ,കെ സെയ്തലവി,സാംപി മാത്യു എന്നിവർ സംസാരിച്ചു. സി എച്ച് മുഹമ്മദ‌്,   സുരേഷ്,എ ആലി, കെ സൈനുദ്ദീൻ,എം സുബ്രമണ്യൻ,പി മുഹമ്മദലി,നാഗൻ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top