08 December Wednesday
പ്രളയകണ്ണീരൊപ്പി സർക്കാർ

ഉയർന്നു; ‌1100 പുതുഭവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
കൽപ്പറ്റ
ജില്ലയിൽ പ്രളയം ദുരിതം വിതച്ച 1100 കുടുംബങ്ങൾക്ക്‌ സർക്കാരിന്റെ റീബിൽഡ്‌ കേരളയിൽ ഉയരുന്നത്‌ പുതിയ വീടുകൾ. 2018, 19 വർഷങ്ങളിലെ പ്രളയദുരിത ബാധിതരുടെ കണ്ണീരൊപ്പിയാണ്‌ പുതുഭവനങ്ങൾ നിർമിക്കുന്നത്‌. ‌
2018ലെ പ്രളയത്തിൽ വീട്‌ മാത്രം നഷ്‌ടപ്പെട്ട 524 പേർക്കും വീടും സ്ഥലവും നഷ്‌ടപ്പെട്ട 329 പേർക്കും പുതിയ വീട്‌ സർക്കാർ നിർമിച്ചുനൽകി. 2019ലെ ദുരന്തത്തിൽ വീട്‌ നഷ്‌ടമായ 133 പേർക്കും വീടും സ്ഥലവും നഷ്‌ടമായ 114 പേർക്കും ഇതിനകം വീട്‌ ലഭിച്ചു. 491 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുകയാണ്‌. സർക്കാർ വിദഗ്‌ധ സമിതി രൂപീകരിച്ച്‌ ഭാവിയിൽ ദുരന്തസാധ്യത കണക്കിലെടുത്ത്‌ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചിട്ടുള്ളവരും ജില്ലയിൽ റീബിൽഡ്‌ പദ്ധതിയിലുണ്ട്‌. നിലവിൽ വീടിനോ സ്ഥലത്തിനോ പ്രളയത്തിൽ കേടുപാട്‌ സംഭവിക്കാത്ത ഗുണഭോക്താക്കളാണിവർ. ഇവരുടെ ഭവനനിർമാണം പിന്നീട്‌ നടക്കും. 
     ട്രൈബൽ വിഭാഗത്തിലെ ഭവന നിർമാണം ഭൂരിഭാഗവും നിർമിതിയാണ്‌ ഏറ്റെടുത്തത്‌. റീ ബിൽഡ് കേരള പദ്ധതിയിൽ നാലുലക്ഷം രൂപയാണ്‌ വീടിനായി അനുവദിച്ചത്‌. കൂടാതെ ട്രൈബൽ മേഖലയിൽ പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച രണ്ടുലക്ഷം രൂപയും നിർമാണത്തിന്‌ ചെലവഴിച്ചു.  വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സ്ഥലമടക്കം നൽകിയാണ്‌ സർക്കാർ പുനരധിവസിപ്പിക്കുന്നത്‌.  ഇതിനകം 68.2 കോടി രൂപയാണ്‌ ജില്ലയിൽ റീബിൽഡ്‌ കേരള ഭവനനിർമാണത്തിനായി ചെലവഴിച്ചത്‌. എല്ലാ വീടുകൾക്കും ടോയ്‌ലറ്റ്‌, അടുക്കള, രണ്ട് ബെഡ് റൂം, ഹാൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ്‌ നിർമാണം.   
     രണ്ട്‌ പ്രളയങ്ങളിൽ വീടും സ്ഥലവും നഷ്ടമായവരിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയാക്കിയത്‌ മാനന്തവാടിയിലാണ്‌. 620 വീടുകൾ നിർമിച്ചു. വൈത്തിരി താലൂക്കിൽ 341 വീടുകളും പ്രളയദുരന്തം അധികം ബാധിക്കാതിരുന്ന ബത്തേരിയിൽ 139 വീടുകളുമാണ്‌ പൂർത്തിയാക്കിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top