07 December Tuesday

രണ്ട്‌ നാൾ; 535 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
കൽപ്പറ്റ
ജില്ലയിൽ  രണ്ട്‌ ദിവസങ്ങളിൽ  നടന്ന പരിശോധനയിൽ 535 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച 
286 പേർക്കാണ്‌ രോഗം സ്ഥീരികരിച്ചത്‌. 91 പേർ രോഗമുക്തി നേടി. നാല്‌ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 285 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64 ആണ്‌. 
   ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,21,514 ആയി. 1,17,732 പേർ  രോഗമുക്തരായി. നിലവിൽ 3019 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2777 പേർ വീടുകളിലാണ്.
 
രോഗം സ്ഥിരീകരിച്ചവർ
 
മാനന്തവാടി 25, വെള്ളമുണ്ട 23, മുട്ടിൽ 21, മീനങ്ങാടി, പൊഴുതന 20 വീതം, പനമരം 19, കൽപ്പറ്റ 16, നെന്മേനി 15, ബത്തേരി, പുൽപ്പള്ളി 14 വീതം, നൂൽപ്പുഴ 12, കോട്ടത്തറ 11, എടവക 10, മുള്ളൻകൊല്ലി , വൈത്തിരി 9 വീതം, കണിയാമ്പറ്റ 8, അമ്പലവയൽ, തവിഞ്ഞാൽ 6 വീതം, പടിഞ്ഞാറത്തറ, പൂതാടി, തരിയോട്, തിരുനെല്ലി 5 വീതം, മേപ്പാടി 4, തൊണ്ടർനാട് 2, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽനിന്ന്‌ വന്ന ബത്തേരി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.
   വ്യാഴാഴ്‌ച  249 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  411 പേർ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 246 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.23.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top