24 October Thursday

ബദൽ വികസനം ഇടതുപക്ഷത്തിന്റെ മഹിമ: മന്ത്രി തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
 
മീനങ്ങാടി
കേരളത്തിൽ നടപ്പാക്കുന്ന ബദൽ വികസന മാതൃക ഇടതുപക്ഷത്തിന്റെ മഹിമയാണ് ഉയർത്തിക്കാട്ടുന്നതെന്ന്  മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. സിപിഐ എം നേതാവായിരുന്ന പി വി വർഗീസ് വൈദ്യരുടെ ആറാം ചരമവാർഷികാചരണം കൃഷ്ണഗിരിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവും ആരോഗ്യരംഗവും മികവുറ്റതാക്കി. പൊതുസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാതെ പൊതുജനപങ്കാളിത്തത്തോടെ നവീകരിക്കുകയാണ്. 45,000 കോടിയുടെ വികസന പ്രവൃത്തികളാണ് ഇതിനകം നടത്തിയത്. കേന്ദ്രസർക്കാർ ശബരിമല വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരാത്തത് വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്‌. സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയിൽ കേസ് കൊടുത്ത് വാദിച്ച് അനുകൂല വിധികൊണ്ടുവന്നത് ബിജെപിയും ആർഎസ്എസുമാണ്. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ യാതൊരുവിധ ബലപ്രയോഗവും നടത്തിയിട്ടില്ല. വിശ്വാസ പ്രകാരം ജീവിക്കാൻ എല്ലാവരെയും അനുവദിക്കുന്ന സർക്കാരാണിത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളിൽ ചിലർക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ശക്തമായ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം വികസന രംഗങ്ങളിൽ വ്യത്യസ്തവും നൂതനവുമായ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടിയ നേതാവായിരുന്നു വർഗീസ് വൈദ്യർ. ബ്രഹ്മഗിരി  സംരംഭം ഇതിന് തെളിവാണെന്നും തോമസ് ഐസക് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top