24 August Saturday

വയനാടൻ ജനത ഒരുമിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കുന്നമംഗലം സിഡബ്ലുആർഡിഎമ്മിൽ നടന്ന ശിൽപ്പശാല ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
വയനാട് കാർബൺ ന്യൂട്രൽ ജില്ലയായി മാറുന്നതോടെ കാർഷിക വിളകൾക്ക് ഉയർന്ന വില ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കുന്നമംഗലം സിഡബ്ലുആർഡിഎമ്മിൽ നടന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളിൽ വയനാടൻ ജനത ഒരുമിച്ച് പ്രവർത്തിച്ചാൽ ആഗോള തലത്തിൽ വയനാടിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കും. വില്ലേജ് കോഫി പാർക്ക് അടക്കമുള്ള പദ്ധതികൾ കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമാകുന്നതോടെ കർഷകർക്ക് ഗുണകരമായ നേട്ടം ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. 
സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിഡബ്ല്യൂആർഡിഎം എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. എ ബി അനിത ആമുഖ പ്രഭാഷണം നടത്തി. കാർബൺ ന്യൂട്രൽ പദ്ധതി സംബന്ധിച്ച് തിരുവനന്തപുരം തണൽ ഡയറക്ടർ എസ് രാജു, വയനാട്ടിലെ കാലാവസ്ഥ വ്യതിയാനവും, ജലസംരക്ഷണ പ്രവത്തനങ്ങളും എന്ന വിഷയത്തിൽ സിഡബ്ല്യൂആർഡിഎം സയന്റിസ്റ്റ് ഡോ. പി പി ദിനേശൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. കൽപ്പറ്റ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ‌്സൻമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുത്തു.  പച്ചപ്പ് നിയോജകമണ്ഡലം കൺവീനർ പി യു ദാസ് സ്വാഗതവും കോ–-ഓർഡിനേറ്റർ കെ ശിവദാസൻ നന്ദിയും പറഞ്ഞു.
       
പ്രധാന വാർത്തകൾ
 Top