22 June Tuesday
വാക്‌സിൻ ചലഞ്ച്‌

ഡോ. ആദിത്യന്റെ ആദ്യശമ്പളം 
ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

ഡോ. ആദിത്യന്റെ ആദ്യ ശമ്പളം മാതാപിതാക്കളായ ഇ കെ ബിജുജനും റോമിളയും ചേർന്ന്‌ കേരള ബാങ്ക്‌ 
ഡയറക്ടർ പി ഗഗാറിന്‌ കൈമാറുന്നു

 
കൽപ്പറ്റ 
ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജൂനിയർ ഡോക്ടർ. കൽപ്പറ്റ സ്വദേശി ഡോ. ആദിത്യനാണ്‌ തന്റെ ആദ്യ ശമ്പളം വാക്‌സിൻ ചലഞ്ചിനായി  സംഭാവന നൽകിയത്‌. എംബിഎസ്എസ്‌ പഠനവും കോഴ്സിന്റെ ഭാഗമായ ഹൗസ് സർജൻസിയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്ന് പൂർത്തിയാക്കിയ  ആദിത്യൻ അവിടെത്തന്നെ ജൂനിയർ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്‌. 
   കോവിഡ്‌ പ്രതിരോധം  കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി  ഹൗസ്‌ സർജൻസി പൂർത്തിയാക്കിയ മുഴുവൻ ഡോക്ടർമാർക്കും നോൺ അക്കാദമിക് ജൂനിയർ റസിഡന്റ് എന്ന പേരിൽ സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡ്യൂട്ടി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ഡോ. ആദിത്യനും നിയമനം ലഭിച്ചത്‌. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് സർജിക്കൽ വാർഡിലാണ്‌   ഡോ. ആദിത്യൻ ഇപ്പോൾ ജോലി ചെയ്യുന്നത്.
ശമ്പളത്തുകയായ 42,000 രൂപയുടെ ചെക്ക് കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിന് മാതാപിതാക്കൾ കൈമാറി. വയനാട് ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് വിരമിച്ച ഇ കെ ബിജുജന്റെയും കേരള ബാങ്ക് കൽപ്പറ്റ സായാഹ്ന ശാഖാ മാനേജർ ഇ പി റോമിളയുടെയും മകനാണ് ഡോ. ആദിത്യൻ.  2018ലെ പ്രളയത്തെ തുടർന്ന് സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജുജൻ സംഭാവന ചെയ്തിരുന്നു. സഹോദരി അഭിരാമി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്.
പടിഞ്ഞാറത്തറ
മുൻ സിപിഐ എം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി അംഗവും എൽഡിഎഫ്‌ കൺവീനറുമായിരുന്ന അന്തരിച്ച എം  പത്മനാഭൻ നായരുടെ സ്‌മരണാർഥം   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌  10,000 രൂപ സംഭാവന നൽകി.   സഹധർമിണി കമലാക്ഷി അക്കമ്മയിൽനിന്ന്‌ ലോക്കൽ സെക്രട്ടറി പി ഒ പ്രദീപൻ  ചെക്ക്‌ ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top