16 July Tuesday

ഗുണ്ടല്‍പേട്ടയിൽ പാടങ്ങളൊരുങ്ങുന്നു; കേരളത്തിന് പച്ചക്കറി നല്‍കാന്‍

പി കെ രാഘവൻUpdated: Thursday May 16, 2019

ഗുണ്ടൽപേട്ടയിലെ പാടങ്ങൾ പച്ചക്കറി കൃഷിക്കായി ഒരുക്കുന്നു

 
പുൽപ്പള്ളി
കർണാടകയിലെ ഗുണ്ടൽപേട്ടയിലെ ഗ്രാമങ്ങളിൽ പച്ചക്കറി കൃഷിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. നല്ലവേനൽ മഴ ലഭിച്ചതോയൊണ‌് കർഷകർ പണികളാരംഭിച്ചത‌്.  കോഴിക്കോട്-–-കൊല്ലഗൽ ദേശീയ പാതയോട‌് ചേർന്നുള്ള ഗുണ്ടൽ പേട്ടയിലെ കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളുടെ ഉപയോക്താക്കളിൽ കൂടതലും മലയാളികളാണ‌്.  തക്കാളി, മുളക്, ഉള്ളി, ക്യാബേജ്, വഴുതന, ചോളം,  തണ്ണിമത്തൻ എന്നിവയെല്ലാം ഇവിടുത്തെ വിശാലമായ പാടങ്ങളിൽ വിളയും. പരമ്പരാഗത രീതിയിൽ ഉഴുതുമറിച്ചാണ് കർഷകരിൽ ഭൂരിപക്ഷവും കൃഷിചെയ്യുന്നത്. മലയാളി കർഷകരും ഇവിടെയെത്തി സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറികളും ഇഞ്ചിയും കൃഷിചെയ്യുന്നുണ്ട‌്. ജലലഭ്യത നിലനിർത്താൻ കക്കൽതൊണ്ടി, മധൂർ തുടങ്ങിയ ഭാഗങ്ങളിൽ മഴവെള്ളം തടാകങ്ങളിൽ ശേഖരിച്ചിട്ടുണ്ട‌്. ഇവിടെ വിളയുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുകയോ ഗുണ്ടൽപേട്ട പച്ചക്കറി മാർക്കറ്റിൽ നിന്ന് ലേലത്തിൽ വാങ്ങുകയാണ് പതിവ്. കേരളത്തിലെത്തുമ്പോൾ ഇവയുടെ വില നാലും, അഞ്ചും ഇരട്ടിയാകും.  സൂര്യകാന്തി കൃഷിയും പലരുടെയും ഉപജീവന മാർഗമാണ്. പൂച്ചെടികൾ വിൽക്കുന്ന നേഴ്‌സറികളിൽ നിരവധി ആവശ്യക്കാരെത്തുന്നു. സിനിമ ഷൂട്ടിങിന്റെ പ്രധാന ലൊക്കേഷനുമാണ‌് ഗുണ്ടൽപേട്ട ഗ്രാമങ്ങൾ. 
പ്രധാന വാർത്തകൾ
 Top