17 May Tuesday

കർഷകസംഘം മെമ്പർഷിപ്പ്‌ പ്രചാരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കേരള കർഷകസംഘം ജില്ലാതല മെമ്പർഷിപ്പ്‌ ക്യാമ്പയിൻ പഴയകാല കർഷകസംഘം നേതാവ്‌ പി പി നാരായണന്‌ അംഗത്വം നൽകി ജില്ലാ സെക്രട്ടറി പി കെ സുരേഷ്‌ നിർവഹിക്കുന്നു

 കൽപ്പറ്റ
കേരള കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി. അഖിലേന്ത്യാ കിസാൻ സഭ സ്ഥാപക ദിനമായ ജനുവരി 15ന് മെമ്പർഷിപ്പ് ദിനമായി ആചരിച്ചു.    ജില്ലാതല ഉദ്ഘാടനം ആദ്യകാല കർഷകസംഘം നേതാവ് പി പി നാരായണന്  മെമ്പർഷിപ്പ് നൽകി കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് നിർവഹിച്ചു. ചൂതുപാറയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ടി ബി സുരേഷ്, ടി ടി സ്കറിയ, വി എ അബ്ബാസ്, കെ എ പ്രകാശൻ എന്നിവർ പങ്കെടുത്തു. 
     കർഷകസംഘം മീനങ്ങാടി ഏരിയാതല മെമ്പർഷിപ്പ് വിതരണം കൃഷ്ണഗിരിയിൽ നടുപ്പറമ്പിൽ ചന്ദ്രന് അംഗത്വം നൽകി കർഷക സംഘം ജില്ലാ പ്രസിഡന്റ്‌  ടി ബി സുരേഷും  മാനന്തവാടിയിൽ  വണ്ടന്നൂർ മൈക്കിളിനു അംഗത്വം  നൽകി ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം വർക്കിയും  നിർവഹിച്ചു.  ബത്തേരിയിൽ മുൻ ജില്ലാ പ്രസിഡന്റ്‌ കെ കെ  സോമനാഥന് നൽകി ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബേബി വർഗീസ്, പനമരത്ത്‌  ഏരിയാതല ഉദ്‌ഘാടനം  വെള്ളമുണ്ടയിൽ ഇ കെ സൂപ്പിക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറി പി കെ സുരേഷ് എന്നിവർ നിർവഹിച്ചു. പുൽപ്പള്ളിയിൽ പി കെ മാധവന് അംഗത്വം നൽകി പ്രകാശ് ഗഗാറിൻ, കോട്ടത്തറയിൽ നെൽകർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ മുരളീധരന്‌ മെമ്പർഷിപ്പ് നൽകി  ജില്ലാ സെക്രട്ടറി പി കെ  സുരേഷും  നിർവഹിച്ചു.  കൽപ്പറ്റ   പൊന്നടയിൽ കർഷകൻ വിജയരാഘവന് ജില്ലാ വൈസ്‌  പ്രസിഡന്റ്‌ സി കെ  ശിവരാമൻ മെമ്പർഷിപ്പ്‌  നൽകി ഉദ്ഘാടനം ചെയ്തു. വൈത്തിരി അച്ചൂർ ആറാംമൈലിൽ കർഷകർ രാമേട്ടൻ, പി ടി മുഹമ്മദ്‌ എന്നിവർക്ക് മെമ്പർഷിപ്പ്‌ നൽകി  ഏരിയാ സെക്രട്ടറി പി ഡി ദാസൻ ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top