25 February Thursday

വയനാടിന് മുന്തിയ പരിഗണന:- സി കെ ശശീന്ദ്രന്‍ എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 

കൽപ്പറ്റ
വയനാടിന്റെ പൊതുവായ വികസനത്തിനൊപ്പം കര്‍ഷകര്‍ക്കും  ആദിവാസികള്‍ക്കും മുന്തിയ പരിഗണനയാണ് ബജറ്റില്‍ നല്‍കിയതെന്ന്‌ സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. കാപ്പിക്ക് 90 രൂപ താങ്ങുവില നിശ്ചയിച്ചതും മെഡിക്കൽ കോളേജിന്‌ 300 കോടി അനുവദിച്ച്‌ തസ്‌തികകൾ സൃഷ്‌ടിച്ചതും ജില്ലയുടെ വികസനത്തിന്‌ കുതിപ്പേകും.  നെല്ലിന്റെ സംഭരണവില 28 രൂപയായി  നിശ്ചയിച്ചു.കബനിയുള്‍പ്പെടെയുള്ള ഇടത്തരം ചെറുകിട ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 49 കോടി രൂപ അനുവദിച്ചു. വയനാട്ടില്‍ ലോ കോളേജ് ആരംഭിക്കും. കോട്ടത്തറ പഞ്ചായത്തിലെ കല്ലട്ടി പാലം, വടുവന്‍ചാല്‍ - പാത്തിമൂല പാലം, വൈത്തിരി ടൗണ്‍ നവീകരണം, കൽപ്പറ്റ  മണ്ഡലത്തിലെ പൊഴുതന വൈത്തിരി,  തരിയോട്,പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മുട്ടില്‍, വെങ്ങപ്പള്ളി, മുപ്പൈനാട് പഞ്ചായത്തുകളില്‍ മിനി സ്റ്റേഡിയം, കല്‍പ്പറ്റ മണ്ഡലത്തില്‍ ബയോ കം അമ്യുസ്മെന്റ് പാര്‍ക്ക്, കല്‍പ്പറ്റ മണ്ഡലത്തില്‍  യൂത്ത് ഹോസ്റ്റല്‍, കല്‍പ്പറ്റ മണ്ഡലത്തില്‍ ആദിവാസി തൊഴില്‍, കാര്‍ഷിക പരിശീലന കേന്ദ്രം എന്നിവക്കും തുക  അനുവദിച്ചു. കെഎസ്‌ഐഡിസി  വ്യവസായ പാര്‍ക്കുകള്‍, ടൂറിസം ഡസ്റ്റിനെഷനുകളുടെ പശ്ചാത്തല സൗകര്യ വികസനം എന്നിവയ്‌ക്കും തുക വകയിരുത്തിയത്‌ സർക്കാരിന്‌ ജില്ലയോടുള്ള കരുതലിന്റെ തെളിവാണെന്ന്‌ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top