04 July Saturday

എം വേലായുധന്‌ നാടിന്റെ കണ്ണീർപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
കൽപ്പറ്റ
സിപിഐ എം മുൻ ജില്ലാ സെക്രട്ടറി എം വേലായുധന്റെ നിര്യാണത്തിൽ നാടെങ്ങും അനുശോചനം. സിപിഐ എം രണ്ട്‌ ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌.  സർവകക്ഷി  നേതൃത്വത്തിൽ വിവിധയിടങ്ങളിൽ അനുശോചന യോഗങ്ങൾ ചേർന്നു. 
കോട്ടത്തറയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീലാമ്മജോസഫ്‌ അധ്യക്ഷയായി. സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, വി വി ബേബി, സി എസ്‌ സ്‌റ്റാൻലി, പി വി സഹദേവൻ, സി കെ ശിവരാമൻ, സി എൻ സജീഷ്‌കുമാർ, വി എൻ ഉണ്ണികൃഷ്‌ണൻ, വി സി അബൂബക്കർ എന്നിവർ സംസാരിച്ചു.
കൽപ്പറ്റയിൽ നഗരസഭാ ചെയർപേഴ്‌സൺ സനിത ജഗദീഷ്‌ അധ്യക്ഷയായി. രാഹുൽഗാന്ധി എംപിയുടെ അനുശോചനകുറിപ്പ്‌ സി കെ ശശീന്ദ്രൻ എംഎൽഎ വായിച്ചു. കെ സദാനന്ദൻ, എ പി ഹമീദ്‌, എൻ ഒ ദേവസ്യ, വിജയൻ ചെറുകര, മുഹമ്മദ്‌ പഞ്ചാര, സി കെ ശിവരാമൻ, കെ സുഗതൻ, ഡി രാജൻ, കെ വിശ്വനാഥൻ, ജോൺസൺ കൂവക്കൽ, മുഹമ്മദാലി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
പൂതാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിൽ അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ രുഗ്മണി സുബ്രമണ്യൻ, പി എം സുധാകരൻ, ടി സി ഗോപാലൻ,  എം കെ ഉണ്ണികൃഷ്ണൻ, എൻ ബി ഗോപാലൻ, സുന്ദർലാൽ, പി ബി ശിവൻ,  വി എസ്‌ പ്രഭാകരൻ, എ വി ജയൻ എന്നിവർ സംസാരിച്ചു.
തരിയോട്‌ എം എം മാത്യൂ അധ്യക്ഷനായി. എം ടി ജോണി, കെ ബാലകൃഷ്‌ണൻ, അനീഷ്‌ കുമാർ, കെ ടി ജോസഫ്‌ എന്നിവർ സംസാരിച്ചു. കെ എൻ ഗോപിനാഥൻ സ്വാഗതം പറഞ്ഞു. 
കുപ്പാടിത്തറയിൽ പി ജി സജേഷ്‌ അധ്യാക്ഷനായി. കെ എം രാഘവൻ, കെ ഡി ശശി, എൻ ടി രതീഷ്‌, എം പി സുകുമാരൻ സംസാരിച്ചു. എം ജി സതീഷ്‌ കുമാർ സ്വാഗതം പറഞ്ഞു. 
പൊഴുതനയിൽ  എൻ സി പ്രസാദ് അധ്യക്ഷനായി. എം സൈദ്, സി എച്ച് മമ്മി, സി എം ശിവരാമൻ, കെ വി ഉസ്മാൻ, സി എൻ ബാലൻ, സി മമ്മി, എ എൻ ഭാസി, ജെറീഷ്, കെ വി ബാബു, സി യൂസുഫ്, സി എച്ച് ആഷിഖ് എന്നിവർ സംസാരിച്ചു. 
വൈത്തിരിയിൽ വി ഉഷാകുമാരി അധ്യക്ഷയായി.  എം ജനാർദ്ദനൻ, എസ്‌ ചിത്രകുമാർ, പി ജെ കുര്യൻ, എം വി ബാബു, എൽസി ജോർജ്‌, കെ എംഎ സലീം, കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
മുട്ടിലിൽ  പി ഭരതൻ അധ്യക്ഷനായി. എം ഡി സെബാസ്‌റ്റ്യൻ, പി എം സന്തോഷ്‌കുമാർ, കെ എ കുഞ്ഞബ്ദുള്ള, ദാസൻ, എം അലി, മൊയ്‌തു, എ പി അഹമ്മദ്‌, ന്യൂട്ടൻ, അഷ്‌റഫ്‌ കൊട്ടാരം, ജോർജ്‌കുട്ടി എന്നിവർ സംസാരിച്ചു. 
പനമരം  ഷൈനി കൃഷ്ണൻ അധ്യക്ഷയായി. ജസ്റ്റിൻ ബേബി, അബ്ദുള്ള ,പി ജെ ബേബി, കെ ആലി ,വർഗീസ് മുള്ളൻ മട ഭൂപേഷ് ഗുപ്ത, കെ സി ജബ്ബാർ, എൻ എ ചാക്കോ, ബാലസുബ്രഹ്മണ്യൻ,  സജേഷ്,  കെ പി ഷിജു എന്നിവർ സംസാരിച്ചു.
കാട്ടിക്കുളത്ത്‌  സി കെ പുരുഷോത്തമൻ അധ്യക്ഷനായി പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ,സിജിത്ത് ഡാനിയൽ ജോർജ്, സുശീല, ടി സി ജോസഫ്, വി കെ സുഭാഷ്, നിധീഷ്ബാബു എന്നിവർ സംസാരിച്ചു.
 തവിഞ്ഞാൽ കെ ഹംസ അധ്യക്ഷനായി.  ടി കെ പുഷ്പൻ, പാറക്കൽ ജോസ്, ഇ മാധവൻ, പി ജി ഭാസ്കരൻ, കെ വിപിൻ എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ ശോഭ രാജൻ അധ്യക്ഷയായി. കെ വി മോഹനൻ, കെ എം വർക്കി, ഇ ജെ ബാബു, എ രജീഷ് ,വി കെ സുലോചന നിർമ്മല വിജയൻ ,   ജേക്കബ്ബ് സെബാസ്റ്റ്യൻ, പി വി എസ് മൂസ, വിജയൻ, ശ്രീജിത്ത്, സി കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. 
നല്ലൂർ നാട് കെ മുരളീധൻ, പി എം സന്തോഷ്, ജോഷി മുണ്ടക്കൽ, ജോയി സി കുരിശിങ്കൽ, എം പി വൽസൻ, യു വി ബേബി എന്നിവർ സംസാരിച്ചു. 
എടവകയിൽ  കെ ടി പ്രകാശൻ, കെ വി വിജോൾ എന്നിവർ സംസാരിച്ചു.
ബത്തേരിയിൽ നഗരസഭ ചെയർമാൻ ടി എൽ സാബു അധ്യക്ഷനായി. ബേബി വർഗീസ‌്, കെ സി യോഹന്നാൻ, കെ കെ കുര്യാക്കോസ‌്, ബാബു പഴുപ്പത്തൂർ, കെ ജെ ദേവസ്യ, പ്രശാന്ത‌് മലവയൽ, കെ ഗീവർഗീസ‌്, പി പി അയൂബ‌്, പി വൈ മത്തായി, ജിഷ ഷാജി, എ പി പ്രേഷ്യന്ത‌്, പി ജെ ജോസഫ‌്, പി പ്രഭാകരൻ നായർ,  പി ആർ പ്രകാശൻ, എ ഭാസ‌്കരൻ എന്നിവർ സംസാരിച്ചു.
 അമ്പലവയലിൽ പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് പി എം തോമസ‌് അധ്യക്ഷനായി. കെ ഷമീർ, എ രാജൻ, എൻ പി കുഞ്ഞുമോൾ, പി കെ ബാലസുബ്രഹ്മണ്യൻ, അനീഷ‌് ബി നായർ, എം ടി അനിൽ, സി അസൈനു, അനിൽ പ്രമോദ‌്, ഒ സി വർഗീസ‌് എന്നിവർ സംസാരിച്ചു. 
മീനങ്ങാടിയിൽ പഞ്ചായത്ത‌് പ്രസിഡന്റ‌് ബീന വിജയൻ അധ്യക്ഷയായി. കെ കെ വിശ്വനാഥൻ, സി അസൈനാർ, വി വിശ്വനാഥൻ, കെ മൊയ‌്തീൻകുട്ടി, പി ടി രാജു, ഡോ. മാത്യു തോമസ‌് എന്നിവർ സംസാരിച്ചു. മൂലങ്കാവിൽ ബിന്ദു മനോജ‌് അധ്യക്ഷയായി. വി വി ബേബി, കെ എം പൗലോസ‌്, സണ്ണി തയ്യിൽ, ബിജു പൂളക്കര, കെ എൻ എബി, കെ ജി തങ്കപ്പൻ എന്നിവർ സംസാരിച്ചു. 
നെന്മേനിയിൽ കെ കെ ദാസ‌്ഗുപ‌്ത അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, വി പി ബോസ‌്, കെ കെ പ്രേമചന്ദ്രൻ, ടി പി ഷുക്കൂർ, വിനീത, കെ രഘു, മത്തായി കട്ടക്കയം എന്നിവർ സംസാരിച്ചു.
ചീരാലിൽ വി ടി ബേബി അധ്യക്ഷനായി. സി ശിവശങ്കരൻ, കോടതി അബ്ദുറഹിമാൻ, കെ രാജഗോപാലൻ, സി അബ്ദു, ടി പി ഓമനക്കുട്ടൻ, സരള ഉണ്ണികൃഷ‌്ണൻ, ബിന്ദു മണികണ‌്ഠൻ, കെ മോഹനൻ, സി സുനിൽറാം എന്നിവർ സംസാരിച്ചു.
നൂൽപ്പുഴയിൽ സി എൻ രവി അധ്യക്ഷനായി. എ സി ശശീന്ദ്രൻ, കെ സി ഗോപിദാസ‌്, അജിതാവിജയൻ, വി ആർ വാസുദേവൻ, പി എസ‌് പുഷ‌്പാംഗദൻ എന്നിവർ സംസാരിച്ചു.
കൃഷ‌്ണഗിരിയിൽ ടി കെ രാധാകൃഷ‌്ണൻ അധ്യക്ഷനായി. പി വാസുദേവൻ, എ എൻ തങ്കച്ചൻ, സി എസ‌് പ്രസാദ‌്, ലതാ ശശി, കെ കെ രാമൻകുട്ടി, കെ ആർ അനൂപ‌്കുമാർ, കെ ടി ബിനു എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top