25 September Saturday
406 കുടുംബങ്ങൾക്കുകൂടി പട്ടയം നൽകി

ഈ മണ്ണ്‌ ഇനി 
ഇവർക്ക്‌ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

.ജില്ലാതല പട്ടയമേള മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഓൺലൈനായി ഉദ്‌ഘാടനംചെയ്യുന്നു

 
 
കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി  നടന്ന പട്ടയമേളയിൽ ജില്ലയിൽ 406 പട്ടയം വിതരണംചെയ്തു. മാനന്തവാടി താലൂക്കിൽ - 172,  വൈത്തിരിയിൽ - 136,  ബത്തേരി താലൂക്കിൽ - 98 പട്ടയങ്ങളുമാണ് വിതരണംചെയ്തത്.  1964–-95 ലെ ഭൂപതിവ് ചട്ടപ്രകാരം 5 എണ്ണവും എസ്ടി വിഭാഗക്കാർക്ക് ഭൂമി വിലയ്ക്ക് വാങ്ങി നൽകിയ ലാൻഡ്‌ ബാങ്ക് പദ്ധതി പ്രകാരം - 53 എണ്ണവും ദേവസ്വം പട്ടയം - 15 എണ്ണവും ലാൻഡ്‌ ട്രിബ്യൂണൻ പട്ടയം - 292 എണ്ണവും വനാവകാശ പ്രകാരമുള്ള കൈവശ രേഖ -41 എണ്ണവുമാണ്  വിതരണംചെയ്തത്.   
മാനന്തവാടി താലൂക്ക്തല പട്ടയമേള ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്നവല്ലി അധ്യക്ഷയായി.  പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ, മുട്ടങ്കര കോളനിയിലെ 63 കുടുംബങ്ങൾക്ക്‌  പ്രളയ പുനരധിവാസ പദ്ധതി പ്രകാരം അനുവദിച്ച  ഭൂമികളുടെ ഉടമസ്ഥാവകാശ രേഖയും കൈമാറി.  ലാൻഡ്‌ ബാങ്ക് പട്ടയ വിതരണം സബ് കലക്ടർ ആർ ശ്രീലക്ഷ്മി നിർവഹിച്ചു. ചാലിഗദ്ദ, മുട്ടങ്കര കോളനിയിലുള്ളവർക്ക്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഭൂരേഖ നൽകി.  ബത്തേരി താലൂക്ക്തല പട്ടയമേള ഐ സി ബാലകൃഷ്ണൻ  എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ടി കെ രമേഷ് സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top