21 October Monday

പ്രവാസി ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
കൽപ്പറ്റ
അമ്പലവയൽ കേന്ദ്രമായി ആരംഭിച്ച ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം തിങ്കളാഴ്‌ച മന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ എംഎൽഎമാരായ സി കെ ശശീന്ദ്രൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും  ഒ ആർ കേളു നിക്ഷേപം സ്വീകരിക്കലിന്റെയും ഉദ്ഘാടനം നിർവഹിക്കും. 
പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും  ഉന്നമനം ലക്ഷ്യമിട്ടാണ്‌ സംഘം പ്രവർത്തിക്കുക. കൽപ്പറ്റയിലും മാനന്തവാടിയിലും സംഘത്തിന്റെ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളും. വൻകിട പ്രവാസികളേക്കാൾ പ്രവാസലോകത്ത് ചെറിയ ജോലികളുമായി കുടുംബം പുലർത്താൻ ബുദ്ധിമുട്ടുന്നവരെയാണ് സംഘത്തിലേക്ക് ചേർക്കുന്നതിൽ മുൻഗണന. ഇതിനാവശ്യമായ സർക്കാർ –-സർക്കാരിതര സഹായങ്ങൾ സംഘത്തിലൂടെ  എത്തിക്കും. വാർത്താസമ്മേളനത്തിൽ   പ്രസിഡന്റ് കെ എസ് പ്രകാശ്, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ ടി അലി, ബത്തേരി എരിയാ സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
കട്ടിൽ വിതരണം ഇന്ന്‌
കൽപ്പറ്റ
വുഡ്‌ ഇൻഡസ്‌ട്രീസ്‌ വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കായുള്ള 150 കട്ടിലുകൾ ഞായാഴ്‌ച മേപ്പാടിയിൽ കൈമാറുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ പത്തിന്‌ സെന്റ്‌ ജോസഫ്‌സ്‌ യുപി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ എഡിഎം കെ അജീഷിന്‌ സംസ്ഥാന പ്രസിഡന്റ്‌ സി സി മോഹനൻ കട്ടിലുകൾ കൈമാറും. ചടങ്ങിൽ വി പി വർഗീസ്‌ അധ്യക്ഷനാവും. മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ കെ സഹദ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. മലപ്പുറം കവളപ്പാറയിലും അസോസിയേഷൻ കട്ടിലുകൾ കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ പുത്തുമല ദുരിതബാധിതർക്കും നൽകുന്നത്‌.  ചടങ്ങിൽ ഷിബു പ്ലാവിൻകൂട്ടത്തിൽ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി വി ഉണ്ണി, വി പി വർഗീസ്‌, ടി ആർ രാജേഷ്‌ എന്നിവർ പങ്കെടുത്തു.
ഓണാഘോഷ പരിപാടികൾ  
മാനന്തവാടി
വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഓണംവാരാഘോഷം 2019-ന്റെ ഭാഗമായി  മാനന്തവാടി പഴശ്ശിപാർക്കിൽ  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കലാകാരൻമാരുടെ കൂട്ടായ്മയായ നന്മ വയനാടാണ് ആണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ഗദ്ധിക, വട്ടക്കളി,  ഓണപ്പാട്ടുകൾ തുടങ്ങിയവ നടത്തി.  ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം  ചെയ്തു. മാനന്തവാടി  നഗരസഭാധ്യക്ഷൻ വി ആർ പ്രവീജ് അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, ഡിടിപിസി സെക്രട്ടറി ബി ആനന്ദ്, ഡിടിപിസി ഗവേണിങ് ബോഡി മെമ്പർ  പി വി സഹദേവൻ, പഴശ്ശിപാർക്ക് മാനേജർ ബൈജു തോമസ് തുടങ്ങിയവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top