25 August Sunday

ടൂറിസ‌്റ്റ‌് കേന്ദ്രങ്ങൾ തുറന്ന‌് പ്രവർത്തിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

 

മൂപ്പെനാട‌്

മുപ്പൈനാട‌് പഞ്ചായത്തിൽ അടഞ്ഞുകിടക്കുന്ന ടൂറിസ‌്റ്റ‌് കേന്ദ്രങ്ങൾ തുറന്ന‌് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന‌് എൽഡിഎഫ‌് മുപ്പൈനാട‌് പഞ്ചായത്ത‌് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ ടൂറിസ‌്റ്റ‌് കേന്ദ്രങ്ങളും നിലവിൽ അടച്ചിട്ടിരിക്കുകയാണ‌്. പരിസ്ഥിതി പ്രശ‌്നങ്ങൾ ഉയർത്തിയാണ‌് വിനോദസഞ്ചാരകേന്ദ്രങ്ങൾ  അടച്ചിടുന്നത‌്. എന്നാൽ യാതൊരു പരിസ്ഥിപ്രശ‌്നങ്ങളും ഉയർത്താത്തവയാണ‌് പഞ്ചായത്തിലെ വിനോദസഞ്ചാകേന്ദ്രങ്ങൾ. മീൻമുട്ടി വെള്ളച്ചാട്ടം ഇതിൽ പ്രധാനമാണ‌്. ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച വെള്ളച്ചാട്ടം കാണാൻ ഇതരസംസ്ഥാനത്തുനിന്നടക്കം ആളുകൾ ജില്ലയിൽ എത്തുന്നുണ്ട‌്. വനം വകുപ്പിനും  മികച്ച വരുമാനമാണ‌് ടൂറിസത്തിലൂടെ ലഭിക്കുന്നത‌്. കൂടാതെ വടുവൻചാൽ ടൗണിലെ കച്ചവടക്കാർ, മോട്ടോർ തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർക്കെല്ലാം മികച്ച വരുമാനമാർഗം കൂടിയാണ‌്. കാടാശ്ശേരി പ്രദേശത്തെ സൺറൈസ‌് വാലി, കൊട്ടായം തോട‌് എന്നിവയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ‌്. ഈ കേന്ദ്രങ്ങളെല്ലാം  അടച്ചതോടെ സാമ്പത്തികപ്രതിസന്ധിയും നേരിടുന്നുണ്ട‌്. ഈ പ്രശ‌്നങ്ങൾ പരിസ്ഥിതി, വനംവകുപ്പ‌് പരിശോധിച്ച‌് വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ നടപടി എടുക്കണമെന്ന‌് എൽഡിഎഫ‌് ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top