26 July Monday

മൊബൈൽ ആർടിപിസിആർ ലാബ് സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

നല്ലൂർനാട് മൊബൈൽ ആർടിപിസിആർ ടെസ്റ്റിങ്‌ ലാബിന്റെ ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ നിർവഹിക്കുന്നു

കൽപ്പറ്റ
   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രതിദിനം രണ്ടായിരത്തോളം  ആർടിപിസിആർ ടെസ്റ്റുകൾ ചെയ്യാൻ കഴിവുള്ള മൊബൈൽ ആർടിപിസിആർ ലാബ്   നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ  പ്രവർത്തനസജ്ജം.  ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷനായി.
  കോവിഡ്  ഫലപ്രദമായി തടയുന്നതിന് കൂടുതൽ ടെസ്റ്റിങ്‌ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആർടിപിസിആർ ലാബ് പ്രവർത്തനമാരംഭിക്കുന്നത്. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള തൊണ്ടർനാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാൽ, എടവക  പഞ്ചായത്തുകളിലെ  അഞ്ച് ഫാമിലി  ഹെൽത്ത്‌ സെന്ററുകൾ, പൊരുന്നന്നൂർ, പേരിയ, നല്ലൂർനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയുടെ പരിധിയിൽ പെട്ടവർക്ക് ഈ മൊബൈൽ ആർടിപിസിആർ ലാബ് പ്രയോജനകരമാകും.
 കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് (കെഎംഎസ് സിഎൽ) മൊബൈൽ ലാബുകളുടെ മേൽനോട്ട ചുമതല. ലാബിനോടനുബന്ധിച്ച് നാല്‌ കലക്‌ഷൻ ടീമുകൾ ഉണ്ടാവും.
ഹെഡ് ടെക്നിക്കൽ ഓഫീസർ, ലാബ് ടെക്നിഷൻ, സ്വാബ് കലക്‌ഷൻ ഏജന്റ് (നേഴ്സ് ), ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവർ ലാബിൽ പ്രവർത്തിക്കും.ബ്ലോക്കിലെ  മെഡിക്കൽ ഓഫീസർമാർക്കാണ്   ടെസ്റ്റിങ്ങുകളുടെ ചുമതല.  ചടങ്ങിൽ ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആർ രേണുക, ഡിപിഎം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് , മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്തംഗം കെ വിജയൻ, ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ഡിവിഷൻ മെമ്പർ കെ വി വിജോൾ,  മെഡിക്കൽ ഓഫീസർ ഡോ. സാവൻ സാറ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top