17 June Monday

തൊഴിൽ സാധ്യതകൾ തുറന്ന‌് ഐടിഐകളും

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 

ജില്ലയിൽ മൂന്ന‌് ഐടിഐകളും തുടങ്ങിയത‌് എൽഡിഎഫ‌് സർകാരാണ‌്. മൂന്ന‌് ഐടിഐകളിലായി 336 സീറ്റുകളാണുള്ളത‌്. എൻസിവിടി നൽകുന്ന നാഷണൽ ട്രേഡ‌് സർടിഫിക്കറ്റാണ‌് ഈ സ്ഥാപനങ്ങളിൽ നിന്ന‌് കോഴ‌്സ‌് പൂർത്തിയാക്കുന്നവർക്ക‌് ലഭിക്കുക. കൽപ്പറ്റ പുളിയാർമല ഗവ. ഐടിഐയിൽ നാല‌് ട്രേഡുകളാണുള്ളത‌്. ഡീസൽ മെക്കാനിക്കിൽ  21 പേരുടെ വീതം രണ്ട‌് ബാച്ചുകളുണ്ട‌്. ഒരു ബാച്ച‌് പട്ടികജാതി പട്ടികവർഗക്കാർക്ക‌് സംവരണം ചെയ‌്തിരിക്കുന്നു.  പട്ടികവർഗക്കാർക്ക‌് 80 ശതമനാനവും പട്ടികജാതിക്കാർക്ക‌് 20 ശതമാനം സീറ്റുകളുമാണ‌് സംവരണം ചെയ‌്തിരിക്കുന്നത‌്.  ഇലക‌്ട്രിക്കൽ, സിവിൽ,  ഇലക‌്ട്രോണിക‌്സ‌് ബ്രാഞ്ചുകളിൽ 21 സീറ്റുകൾ വീതം ഉണ്ട‌്. കൂടാതെ ഹോസ‌്പിറ്റാലിറ്റി മാനേജ‌്മെന്റ‌്  കോഴ‌്സിൽ 126 സീറ്റുകളും ഇവിടെ  ഉണ്ട‌്. നെൻമേനി വനിത ഐടിഐയിൽ  രണ്ട‌് വർഷ  ഡ്രാഫ‌്റ്റ‌്മാൻ സിവിൽ, ഒരു വർഷ ഫാഷൻ ടെക‌്നോളജി കോഴ‌്സുകളാണുള്ളത‌്.  ഡ്രാഫ‌്റ്റ‌്മാൻ സിവിലിൽ 21 സീറ്റുകളും ഫാഷൻ ടെക‌്നോളജിയിൽ 42 സീറ്റുകളുമുണ്ട‌്.
വെള്ളമുണ്ട ഐടിഐയിൽ ഇലക‌്ട്രിക്കൽ, പ്ലംബർ ട്രേഡുകളിലായി 42 സീറ്റുകളുണ്ട‌്. 
ഏറ്റവും അടിസ്ഥാന മേഖലകളിൽ   തൊഴിലാളികൾക്കാണ‌് ഏറെ ഡിമാൻഡെന്നതിനാൽ ഇത്തരം കോഴ‌്സുകൾ വിജയിച്ചവർക്ക‌് വീട്ടിൽ വെറുതെ ഇരിക്കേണ്ടി വരാറില്ലെന്ന‌് കൽപ്പറ്റ ഐടിഐ യിലെ  സീനിയർ ഇൻ‌്സട്രക്ടർ ജീവൻ ജോൺസ‌് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top