19 October Saturday

ആദ്യ ഘട്ടത്തില്‍ അനുവദിച്ചത് 76.3 ലക്ഷം വയനാടൻ മണ്ണിൽ പ്രതീക്ഷയുടെ പൂക്കാലം

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019

 

ബത്തേരി
കാർഷിക പ്രതിസന്ധിയിൽ കരിഞ്ഞുണങ്ങുന്ന വയനാടൻ മണ്ണിൽ ഇനി പ്രതീക്ഷയുടെ പൂക്കാലം.  ജില്ലയിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിക്ക‌് പരിഹാരമായി സർക്കാർ നടപ്പാക്കുന്ന പൂ കൃഷി  കർഷകർക്ക‌് വരുമാന മാർഗമായി മാറുന്നു.  വീട്ടുവളപ്പിൽ ഇടവിളയായി പൂകൃഷി ചെയ‌്താണ‌് കർഷകർ വരുമാനം കൊയ്യുന്നത‌്.    ബത്തേരി കൃഷിഭവന‌് കീഴിൽ 25 കർഷകരുടെ മുഖ്യ വരുമാനമാർഗമാണിന്ന‌്  പൂ കൃഷി.  സംസ്ഥാന കൃഷി വകുപ്പിന്റെ സ‌്പെഷ്യൽ ഫ‌്ളോറി കൾച്ചർ ഡെവലപ‌്മെന്റ‌് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 25 കർഷകരാണ‌് പദ്ധതിയിലെ അംഗങ്ങൾ. ഗ്ലാഡിയോലസ‌്, റോസ‌്, ഹെലികോണിയ, ഓർക്കിഡ‌്, കുറ്റിമുല്ല, ചെണ്ടുമല്ലി, ആന്തൂറിയം തുടങ്ങിയവയാണ‌് പൂകൃഷിയിലെ ഇനങ്ങൾ. ഗ്ലാഡിയോലസ‌് ആണ‌് പ്രധാനമായും കൃഷി ചെയ‌്ത‌് മാർക്കറ്റിൽ എത്തിച്ച‌് വിൽക്കുന്നത‌്. ഇതിനായി ഗ്ലാഡിയോലസ‌് കലക്ഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട‌്. കൃഷി വ്യാപനത്തിന‌് ബ്ലോക്ക‌്﹣-ജില്ല അടിസ്ഥാനത്തിൽ ഫ‌്ളോറി കൾച്ചർ സൈാസൈറ്റിയും രജിസ‌്റ്റർ ചെയ‌്തു. കൃഷിഭവന‌് ലഭിച്ച ഫണ്ട‌് അമ്പലവയൽ ആർഎആർഎസിന‌് കൈമാറി അവിടെ നിന്നാണ‌് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക‌് പൂതൈകൾ നൽകുന്നത‌്. തൈ വച്ചുപിടിപ്പിക്കലിനുള്ള ചെലവ‌് പൂർണമായും സബ‌്സിഡിയാണ‌്. പദ്ധതിയിലെ ഒരംഗം തന്റെ പറമ്പിലോ പോളിഹൗസിലോ 500 തൈകൾ എങ്കിലും വച്ചുപിടിപ്പിക്കണം. കൃഷി ഭവന‌് കീഴിൽ പുതുതായി 50 കർഷകർ കൂടി പദ്ധതിയിൽ പേര‌് രജിസ‌്റ്റർ ചെയ‌്തതായി കൃഷി ഓഫീസർ ടി എസ‌് സുമിന അറിയിച്ചു. കൃഷി വ്യാപകമാകുന്നതോടെ  സുഗന്ധദ്രവ്യങ്ങൾക്ക് പിന്നാലെ വയനാടൻ പൂക്കളും ആഗോളമാർക്കറ്റിലിടം പിടിക്കും. ആദ്യ ഘട്ടത്തിൽ 76.3 ലക്ഷം രൂപയാണ് സംസ്ഥാന സർകാർ പദ്ധതിക്ക് അനുവദിച്ചത്. ബത്തേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ബത്തേരി നഗരസഭ, മീനങ്ങാടി, നെന്മേനി   , അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾ, പനമരം ബ്ലോക്കിലെ  പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പ്രത്യേക പൂ കൃഷി മേഖലയായി സർകാർ പ്രഖ്യാപിച്ചത്.    
കുറ്റിമുല്ല, ചെണ്ടുമല്ലി, വാടാർമുല്ല, ജർബറ, ഗ്ലാഡിയോലസ്, റോസ്, ഹെലിക്കോണിയ, ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയവയാണ്  ഇപ്പോൾ കർഷകർക്ക് നൽകുന്നത്.  
ഫേ്ളാറികൾച്ചർ ഡവലപ്മെന്റ് സീകിമിൽ 47. 9 ലക്ഷം രുപയും  സംസ്ഥാന ഹോർടി കൾച്ചർ മിഷനിൽ 8.4 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. ഷെഡ് നെറ്റ് നിർമിച്ച് പൂ കൃഷി ചെയ്യുന്നവർക്ക് ചതുരശ്രമീറ്ററിന് 408 രൂപയും പോളിഹൗസ് നിർമിച്ച് കൃഷി ചെയ്യുന്നവർക്ക് നിർമാണ ചെലവിന്റെ  75 ശതമാനവും സബ്സിഡി നൽകും.
കർഷകർ ഉത്പാദിപ്പിക്കുന്ന പൂക്കൾ സംഭരിച്ച് മാർക്കറ്റ് ചെയ്യാൻ വേണ്ടി ഫ്ളോറികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട‌്. ഈ സൊസൈറ്റി
പൂ കൃഷിയിൽ കർഷകർക്ക് പരിശീലനം നൽകും. ഫ്ളവർ അറേഞ്ച്മെന്റ്, ബൊക്കെ നിർമാണം, തുടങ്ങിയവയിൽ കൃഷി വിഞ്ജാൻ കേന്ദ്രം വഴി കർഷകർക്ക് പരിശീലനം നൽകുന്നുണ്ട്. 
പാരമ്പര്യ നെൽ വിത്തിനങ്ങളും സുഗന്ധ നെൽകൃഷിയുടേയും പ്രത്യേക സോണായും ജില്ലയെ സർകാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കാർഷിക സർവകലാശാല പടന്നക്കാട് കാമ്പസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളും സന്ദർശിച്ച് കൃഷി ചെയ്യുന്ന കർഷകരുടെയും കൃഷിയുടെയും ഡയരക്ടറി കൃഷി വകുപ്പ് പ്രസിദ്ധീകരിചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top