24 June Monday

വിജയാശംസകളുമായി കർഷകനാട‌്

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019
 
കൽപ്പറ്റ
തെരഞ്ഞെടുപ്പ‌് പരസ്യപ്രചാരണം അവസാനിക്കുന്നതിന‌് ഇനി ആറുനാൾ മാത്രം ബാക്കിയിരിക്കെ വയനാട‌് പാർലമെന്റ‌് മണ്ഡലത്തിൽ   എൽഡിഎഫ‌് ബഹുദൂരം മുന്നിൽ. ചിട്ടയായ പ്രവർത്തനങ്ങളിലുടെ എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ വോട്ടർമാരുടെ മനസ്സ‌് കീഴടക്കുകയാണ‌്. അട്ടിമറി വിജയം ലക്ഷ്യമിട്ടുള്ള എൽഡിഎഫിന്റെ പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ  മണ്ഡലം    ഇളകിമറിയുകയാണ‌്.  നിശ‌്ചയിച്ച കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള മണ്ഡലം പര്യടനം പൂർത്തിയാക്കിയശേഷം ഞായറാഴ‌്ച മുതൽ വോട്ടർമാരിലേക്ക‌് കുടുതൽ ഇറങ്ങിച്ചെന്നുള്ള പ്രവർത്തനത്തിലേക്ക‌്  സ്ഥാനാർഥിയും പ്രവർത്തകരും കടന്നു. മണ്ഡലത്തിൽ ഒരുലക്ഷത്തോളം പ്രവർത്തകർ ഞായറാഴ‌്ച ഒരേസമയം വീടുകൾ കയറി വോട്ട‌് അഭ്യർഥിച്ചെത്തിയതോടെ മണ്ഡലമാകെ എൽഡിഎഫ‌് തരംഗമായി.  15000 സ‌്ക്വാഡുകളാണ‌് ഈ ദിവസം വീടുകളും കടകളും മറ്റ‌് തൊഴിൽ സ്ഥാനപങ്ങളിലുമെല്ലാമായി എൽഡിഎഫ‌് വിജയത്തിനായി രംഗത്തിറങ്ങിയത‌്. 
മെഗാ സ‌്ക്വാഡ‌് പ്രവർത്തനത്തിന‌്  എങ്ങും ലഭിച്ച മികച്ച പ്രതികരണം പ്രവർത്തകർക്ക‌് ആവേശവും ആത്മവിശ്വാസവും പകർന്നു.  
സ്ഥാനാർഥി പി പി സുനീർ കൽപ്പറ്റ, ബത്തേരി, മാനന്തവാടി, നിലമ്പൂർ, വണ്ടൂർ, ഏറനാട‌്, തിരുവമ്പാടി എന്നീ നിയോജക മണ്ഡലങ്ങളിൽ മൂന്ന‌് തവണ പ്രചാരണം പൂർത്തിയാക്കി. തെരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ‌്ട്രീയം പറഞ്ഞാണ‌്  എൽഡിഎഫിന്റെ മുന്നേറ്റം.  ഇതോടെ രാഹുൽഗാന്ധിയെ മുൻനിർത്തി പോരിനിറങ്ങിയ യുഡിഎഫ‌്  ക്യാമ്പ‌് കടുത്ത ആശങ്കയിലും അങ്കലാപ്പിലുമാണ‌്.   യുഡിഎഫ‌് രാഷ‌്ട്രീയവും വികസനവും പറയാൻ മടിക്കുമ്പോൾ എൽഡിഎഫ‌് വർഗീയതയും കാർഷിക തകർച്ചയും പെട്രോൾ–-ഡീസൽ വിലവർധനവും പ്രചാരണത്തിൽ ചർച്ചയാക്കുന്നു. എൽഡിഎഫ‌് സർക്കാരിന്റെ നേട്ടങ്ങളും വികസനപദ്ധതികളുമെല്ലാം ജനങ്ങളിൽ എത്തിക്കുന്നത‌ിലൂടെ വലിയ മേൽക്കെ നേടാനും കഴിയുന്നുണ്ട‌്.   രാഷ‌്ട്രിയ പ്രചാരണങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പിന്റെ രാഷ‌്ട്രീയം വിശദീകരിച്ച‌് സാംസ‌്ക്കാരിക കലാജാഥകളും പ്രചരണപ്രവർത്തനത്തെ സമ്പന്നമാക്കി.  മണ്ഡലത്തിലാകെ  ലോക്കൽ റാലികൾ പൂർത്തിയായി.  വനിതാ സ‌്ക്വാഡുകൾ, ഊരു കൂട്ടായ‌്മകൾ, യുവജനസ‌്ക്വാഡുകൾ, വിദ്യാർഥി സ‌്ക്വാഡുകൾ  എന്നിവയും വീടുകൾ കയറി  സജീവ പ്രചരണത്തിലാണ‌്. കുടുംബയോഗങ്ങളും അവസാനഘട്ടത്തിലാണ‌്. വീട‌് വീടാന്തരം കയറി  എൽഡിഎഫ‌് വിജയത്തിന്റെ അനിവാര്യത പ്രവർത്തകർ വോട്ടർമാരെ ബോധ്യപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായിവിജയൻ മണ്ഡലത്തിലെത്തി നടത്തിയ പൊതുയോഗവും 
റോഡ‌് ഷോകളുമെല്ലാം പ്രവർത്തകർക്ക‌് വൻ ആവേശമാണ‌് നൽകിയത‌്.  കാർഷിക തകർച്ചക്കെതിരെ നടത്തിയ കർഷകപാർലമെന്റും കർഷകമാർച്ചും വോട്ടർമാർക്കിടയിൽ വലിയ ചർച്ചയ‌ാണുണ്ടാക്കിയത‌്. സ്ഥാനാർഥി പി പി സുനീർ തിങ്കളാഴ‌്ച  ജില്ലയിൽ പ്രചരണരംഗത്തുണ്ടാവും. പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് എന്നിവർ മണ്ഡലത്തിൽ എത്തുന്നുണ്ട‌്. 17ന‌് പകൽ പത്തിന‌് പനമരത്ത‌് ചേരുന്ന എൽഡിഎഫ‌് പൊതുയോഗത്തിൽ ബൃന്ദകാരാട്ട‌് സംസാരിക്കും. 18ന‌് പകൽ 11ന‌് സീതറാം യെച്ചൂരി ബത്തേരിയിലും കോടിയേരി 20ന‌് വൈകീട്ട‌് മാനന്തവാടിയും പൊതുയോഗത്തിൽ സംസാരിക്കുംയ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top