25 April Thursday

തെരുവുകളിൽ തരംഗമായി എസ്‌എഫ്‌ഐ ഫ്ലാഷ് മോബ്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കൽപ്പറ്റ
വയനാട് പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിന് വോട്ടഭ്യർത്ഥിച്ച് എസ്എഫ്ഐ യുടെ ഫ്ലാഷ് മോബ് പര്യടനം തുടരുന്നു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫ്ലാഷ് മോമ്പിന‌് എങ്ങും ആവേശകരമായ സ്വീകരണമാണ‌് ലഭിച്ചത‌്. മൂന്നാം ദിവസത്തെ പര്യടനം പുൽപ്പള്ളിയിൽ നിന്നും തുടങ്ങി മുട്ടിലിൽ അവസാനിച്ചു.  33 കേന്ദ്രങ്ങളിൽ ഇതിനകം ഫ്ലാഷ് മോബ‌്  പര്യടനം പൂർത്തിയാക്കി. ശേഷിക്കുന്ന 11 കേന്ദ്രങ്ങളിൽ പര്യടനം പൂർത്തീകരിച്ച് ചൊവ്വാഴ‌്ച പര്യടനം സമാപിക്കും.
പ്രധാന വാർത്തകൾ
 Top