08 August Saturday

കോൺഗ്രസും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നു: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കൽപ്പറ്റ
തെരഞ്ഞെടുപ്പ‌് കാലത്ത‌് പൊള്ളയായ വാഗ‌്ദാനങ്ങൾ നൽകി കോൺഗ്രസും ബിജെപിയും ജനങ്ങളെ വഞ്ചിക്കുകയാണെന്ന‌്  മന്ത്രി കെ കെ ശൈലജ പറഞ്ഞു.  തേനിൽ പുരട്ടിയ വാഗ‌്ദാനങ്ങൾ  പിന്നീട‌് ഇവർ വിസ‌്മരിക്കുന്നു. പരസ്യ പ്രചാരണത്തിനായി കോടികളാണ‌് ഇവർ വിനിയോഗിക്കുന്നത‌്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ ഒരു വാഗ‌്ദാനം പോലും ഇത‌് വരെ നടപ്പാക്കിയില്ല.  രാഹൂൽ ഗാന്ധി വന്ന‌് കെട്ടിപ്പിടിച്ചാൽ  ജനങ്ങളുടെ നീറുന്ന പ്രശ‌്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും  കൽപ്പറ്റയിൽ സിപിഐ എം കൽപ്പറ്റ മണ്ഡലം കമ്മിറ്റി  സംഘടിപ്പിച്ച വനിതാ പാർലമെണ്ട‌് ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കവെ മന്ത്രി പറഞ്ഞു.   മതേതര സർകാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ‌് കാലഘട്ടം നമ്മിലേൽപ്പിച്ച ദൗത്യം. രാജ്യം മതേരമായി തുടരാൻ പാർലമെണ്ടിൽ എൽഡിഎഫിന്റെ  കരുത്തുറ്റ സാന്നിധ്യം  ഉണ്ടാകണം.  കേരളത്തിലെ ഇടത‌്പക്ഷമെന്ന ഒരു തുള്ളി വെളിച്ചത്തിന‌് ഇന്ത്യയെ രക്ഷിക്കാനുള്ള തീ നാളമായി മാറാൻ കഴിയും.   പാർലമെണ്ടിൽ എത്തിയാൽ ചങ്കുറപ്പോടെ മതേതരമുല്യങ്ങൾക്കായി  പോരാടാൻ ഇടത‌്പക്ഷത്തിന‌്   മാത്രമേ കഴി്യു.   രാജ്യത്തിന്റെ  മതേതര ജനാധിപത്യ മൂല്യങ്ങളും  ഭരണഘടപരമായ അവകാശങ്ങളും സംരക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കണം. 
കോൺഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന‌് കെ കെ ശൈലജ പറഞ്ഞു. അര പതിറ്റാണ്ടോളം   നാട‌് ഭരിച്ച  കോൺഗ്രസ‌്  രാജ്യത്തെ കുട്ടിച്ചോറാക്കി. കോൺഗ്രസ‌്   നടപ്പാക്കിയ ജനവിരുദ്ധ നയങ്ങളാണ‌് ബിജെപിയുടെ കടന്ന‌് വരവിന‌് വഴിയൊരുക്കിയത‌്. രാജ്യത്തെ തൊഴിലില്ലായ‌്മ, പട്ടിണി, തുടങ്ങിയ അടിസ്ഥാന പ്രശ‌്നങ്ങളൊന്നും പരിഹരിക്കാൻ ഇരു പാർടികൾക്കും  കഴിഞ്ഞിട്ടില്ല. മാത്രമല്ല രാജ്യത്തെ ജനങ്ങളെ കൊടിയ ദുരിതത്തിലേക്കാണ‌് ഇരു പാർടികളും തള്ളിവിട്ടത‌്. 
ആർഎസ‌്എസ‌് നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ രാജ്യത്തിന്റെ മതേതരത്വം അന്ത്യന്തം അപകടത്തിലാണ‌്. ഹിന്ദു വികാരം ആളികത്തിച്ച‌് ജനങ്ങളെ ഭിന്നിപ്പിച്ച‌് അധകാരത്തിലെത്തുക എന്ന തന്ത്രമാണ‌് ബിജെപി നടത്തുന്നത‌്. എന്നാൽ അധികാരത്തിലെത്തിയാൽ ഹിന്ദുക്കളിലെ താഴ‌്ന്ന വിഭാഗങ്ങളായ ദളിതരെ വേട്ടയാടുന്നു.  രാജ്യം മതേതരമായി തുടരേണ്ടതുണ്ടോ എന്നതിനുള്ള ഉത്തരമാണ‌് ഈതെരഞ്ഞെടുപ്പ‌് വിധിയെന്ന‌് അവർ പറഞ്ഞു.  ഇടത‌്പക്ഷം ഭരിച്ചാലേ മത ന്യൂന പക്ഷങ്ങൾക്ക‌്   ഭരണഘടനാപരമായ അവകാശങ്ങളോടെ ഈ രാജ്യത്ത‌് തുടരാനാകൂ. 
പിണറായി വിജയൻ സർകാരിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ‌് സർകാർ കേരളത്തിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നട്ത്തി വരുന്നുണ്ട‌്. നിപയെയും ഓഖിയെയും  പ്രളയത്തേയും സർകാർ അതിജീവിച്ചത‌് ലോകത്തിന‌് തന്നെ മാതൃകയാണ‌്. എന്നാൽ ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനങ്ങളെ ഞെരുക്കുകയാണ‌് ഇരു പാർടികളും ചെയ്യുന്നത‌്. പ്രളയകാലത്ത‌് ലഭിക്കേണ്ട വിഹിതം പോലും അനുവദിക്കാതെ കേന്ദ്രം സംസ്ഥാനത്തെ ദ്രോഹിച്ചതായും  അവർ പറഞ്ഞു.  വി ഉഷാകുമാരി അധ്യക്ഷയായിരുന്നു. പിആർ നിർമല സ്വാഗതവും ടി ജി ബീന നന്ദിയും പറഞ്ഞു. വയനാട‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർത്ഥി പി പി സുനീർ, സി കെ ശശീന്ദ്രൻ എംഎൽഎ,  സിപിഐഎം ജില്ല സെക്രട്ടരി പി ഗഗാറിൻ, നഗരസഭ ചെയർപെഴ‌്സൺ സനിത ജഗദീഷ‌്, എം മധു, കെ സുഗതൻ, മഹിത മൂർത്തി,  സി എച്ച്‌ മമ്മി എന്നിവർ സംസാരിച്ചു
മീണക്കെതിരെയുള്ള നീക്കത്തിലും കോൺഗ്രസ‌് ബിജെപിക്കൊപ്പം
കൽപ്പറ്റ
മതേതരത്വം പ്രസംഗിക്കുന്ന കോൺഗ്രസ‌് മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർക്കെതിരെയുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം ചേർന്നതായി മന്ത്രി കെ കെ ശൈലജ  പറഞ്ഞു.  ഇത‌് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ‌് വെളിപ്പെടുത്തുന്നത‌്. തെരഞ്ഞെടുപ്പിൽ ആരാധനാലയങ്ങൾ വിഷയമാക്കരുതെന്ന‌് നിർദേശിച്ചതിനാണ‌് ടിക്കാറാം മീണയെ ബിജെപി ഭീഷണിപ്പെടുത്തുന്നത‌്. ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിക്കൊപ്പമാണ‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top