24 February Monday
ആഡംബര ബസ്സുകൾക്ക് പെർമിറ്റ്‌

കേന്ദ്രസർക്കാർ വിജ്ഞാപനം പിൻവലിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

കെഎസ്‌ആർടിഇഎ സംസ്ഥാന ജാഥയ്‌ക്ക്‌ കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ സി കെ ഹരികൃഷ്‌ണൻ സംസാരിക്കുന്നു

കൽപ്പറ്റ
സ്വകാര്യമേഖലക്ക്‌ റോഡുകളിൽ അവകാശം സ്ഥാപിക്കാൻ അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ    കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു ) നടത്തുന്ന സംസ്ഥാന വാഹനജാഥ ജില്ലയിൽ പര്യടനം നടത്തി. "അതിജീവനത്തിനായി അണിചേരുക' എന്ന മുദ്രാവാക്യമുയർത്തി മാർച്ച്‌ നാലിന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ പ്രചരണാർഥമാണ്‌ ജാഥ. 
കെഎസ്‌ആർടിസിയെ തകർക്കുന്ന ആഡംബര ബസ്സുകൾക്ക് പെർമിറ്റില്ലാതെ ഇഷ്ടാനുസരണം എവിടെയും സർവീസ് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം പിൻവലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ജാഥ ഉയർത്തുന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ ക്യാപ്‌റ്റനായ ജാഥക്ക്‌ ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളും സിഐടിയുവിന്‌ കീഴിലുള്ള വിവിധ ട്രേഡ്‌  യൂണിയൻ പ്രതിനിധികളും  ആവേശകരമായ സ്വീകരണം നൽകി.   വ്യാഴാഴ്‌ച കാസർകോഡ്‌ നിന്നും ആരംഭിച്ച ജാഥക്ക്‌ ജില്ലയിൽ മാനന്തവാടി ഡിപ്പോയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന്‌ ബത്തേരി, കൽപ്പറ്റ ഡിപ്പോകളിലും സ്വീകരണം. വൈകിട്ട്‌ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്‌ ജാഥയുടെ വെള്ളിയാഴ്‌ചത്തെ പര്യടനം സമാപിച്ചത്‌. 
മാനന്തവാടിയിൽ എ രജീഷ്‌ അധ്യക്ഷനായി. കെ ജെ റോയി സ്വാഗതം പറഞ്ഞു. ബത്തേരിയിൽ എൻ രാജൻ അധ്യക്ഷനായി. സി എം സുനിൽകുമാർ സ്വാഗതം പറഞ്ഞു. കൽപ്പറ്റയിൽ കെ സുഗതൻ അധ്യക്ഷനായി. കെ എം സിജു സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ സി കെ ഹരികൃഷ്ണൻ, ജാഥാംഗങ്ങളായ പി ഗോപാലകൃഷ്ണൻ, പി എ ജോജോ, ആർ ഹരിദാസ്, സുജിത് സോമൻ, മോഹൻകുമാർ പാടി,  സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ, ജില്ലാ സെക്രട്ടറി വി വി ബേബി, കെഎസ്‌ആർടിഇഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജയരാജൻ, പി എം സന്തോഷ്‌കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 
നിലമ്പൂരിൽ ജാഥയുടെ വെള്ളിയാഴ്‌ചത്തെ പര്യടനത്തിന്റെ സമാപനസമ്മേളനം വി പത്‌മാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു. വേദവ്യാസൻ അധ്യക്ഷനായി. ജോർജ്‌ വി ആന്റണി, ഇ ടി ഉമ്മർ, കെ സന്തോഷ്‌, വി മുഹമ്മദലി എന്നിവർ സംസാരിച്ചു. വി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ശനിയാഴ്‌ച ജാഥ എടപ്പാളിൽ നിന്നും പര്യടനം ആരംഭിച്ച്‌ പാലക്കാട്‌ സമാപിക്കും.
പ്രധാന വാർത്തകൾ
 Top