29 February Saturday

കെജിഎൻഎ സംസ്ഥാന സമ്മേളനം: സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

കെജിഎൻഎ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
ഏപ്രിൽ 17,18 തിയതികളിൽ ബത്തേരിയിൽ ചേരുന്ന കേരള ഗവ. നേഴ‌്സസ‌് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌  201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അധ്യാപക ഭവനിലെ ലിനി നഗറിലാണ‌് സമ്മേളനം. 350 പ്രതിനിധികൾ പങ്കെടുക്കും. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ‌്തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ‌് സി ടി നുസൈബ അധ്യക്ഷയായി. ടി എൽ സാബു, വി വി ബേബി, പി വി സഹദേവൻ, പി കെ സുരേഷ‌്, സുരേഷ‌് താളൂർ, പി ആർ ജയപ്രകാശ‌്, ടി കെ അബ്ദുൾഗഫൂർ, കെ റഫീഖ‌്, എൻ എ വിജയകുമാർ, പി ജെ ബിനേഷ‌്, പി കെ ശാന്തമ്മ എന്നിവർ സംസാരിച്ചു. ടി സുബ്രഹ്മണ്യൻ സ്വാഗതവും എൻ കെ വിജയകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി വി ബേബി (ചെയർമാൻ) ടി കെ ശാന്തമ്മ (ജനറൽ കൺവീനർ) വി എം മേഴ‌്സി, എൻ കെ വിജയകുമാരി, കെ കെ മൈമൂനത്ത‌് (കൺവീനർമാർ) ശ്രീജ പള്ളിക്കര (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top