24 January Friday

സ്വപ്നസാഫല്യത്തിന്റെ ആഹ്ലാദത്തിൽ കുടുംബസംഗമം

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020
ബത്തേരി
സ്വന്തമായി അടച്ചുറപ്പുള്ള വീടെന്നുള്ള സ്വപ്നം സഫലമായതിലുള്ള ആഹ്ലാദവുമായി ബത്തേരി ബ്ലോക്ക‌് പഞ്ചായത്തിലെ ലൈഫ‌് മിഷൻ ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും. എടത്തറ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂൽപ്പുഴ, നെന്മേനി, മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിൽനിന്നുള്ള ഗുണഭോക്താക്കളും കുടുംബാംഗങ്ങളും പങ്കാളികളായി. ഭവനങ്ങളുടെ നിർമാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കും കുടുംബാംഗങ്ങൾക്കും കേന്ദ്ര﹣-സംസ്ഥാന സർക്കാറുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ‌് സംഗമത്തിന്റെ ഭാഗമായി ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തിൽ അദാലത്തും നടത്തിയത‌്. ലൈഫ‌് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ബ്ലോക്കിൽ 1625 വീടുകളുടെ നിർമാണമാണ‌് പൂർത്തിയായത‌്. ബാക്കിയുള്ള വീടുകളുടെ നിർമാണം അടുത്ത ഫെബ്രുവരിയോടെ പൂർത്തിയാവും. വിവിധ പദ്ധതികളിലായി നിർമാണം നിലച്ച 1309 വീടുകളുടെ നിർമാണമാണ‌് ലൈഫിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത‌്. ഇതിൽ 217 ഗുണഭോക്താക്കൾ ജനറൽ വിഭാഗത്തിലും 42 പേർ പട്ടികജാതി വിഭാഗത്തിലും 1050 പേർ പട്ടികവർഗ വിഭാഗത്തിലും ഉൾപ്പെട്ടവരായിരുന്നു. ഇതിൽ 1247 വീടുകളുടെ നിർമാണമാണ‌് പൂർത്തിയായത‌്.ജനറൽ വിഭാഗത്തിൽ 214, പട്ടികജാതി വിഭാഗത്തിൽ 41, പട്ടികവർഗ വിഭാഗത്തിൽ 992 എന്നിങ്ങനെയാണ‌് വീടുകളുടെ എണ്ണം. വർഷങ്ങളായി നിർമാണം നിലച്ചു കിടന്ന വീടുകളാണിത‌്. പട്ടികവർഗ വിഭാഗങ്ങൾക്ക‌് എസ്റ്റിമേറ്റ‌് പ്രകാരം പൂർത്തീകരിക്കുന്നതിന‌് ആവശ്യമായ തുകയും ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്ക‌് പഴയ യൂണിറ്റ‌് നിരക്ക‌് മൂന്ന‌് ലക്ഷമായി ഉയർത്തുകയും മുമ്പ‌് കൈപ്പറ്റിയ തുകയും കണക്കിലെടുത്ത‌് പുതിയ യൂണിറ്റ‌് നിരക്കായ നാല‌് ലക്ഷം രൂപയുടെ അനുപാത പ്രകാരമുള്ള തുകയും നൽകിയാണ‌്നിർമാണം പൂർത്തിയാക്കിയത‌്. പട്ടികവർഗക്കാരായ 1101 ഗുണഭോക്താക്കളുടെ വീടുകളുടെ എസ്റ്റിമേറ്റ‌് തയാറാക്കലായിരുന്നു വലിയ കടമ്പയായത‌്. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനവും വകുപ്പുകളുടെ തുകയും ഉപയോഗിച്ചാണ‌് സാമ്പത്തിക വിഹിതം കണ്ടെത്തിയത‌്. ലൈഫ‌് മിഷൻ വഴി അഞ്ച‌് കോടി 58 ലക്ഷത്തി 96,564 രൂപയും പഞ്ചായത്തുകൾക്ക‌് ലഭിച്ചു. ഒന്നാം ഘട്ടത്തിൽ അമ്പലവയലിൽ 193, മീനങ്ങാടിയിൽ 401‌, നൂൽപ്പുഴയിൽ 294, നെന്മേനിയിൽ 369 വീടുകളുടെ നിർമാണം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരിലെ ഗുണഭോക്താക്കൾ 407 പേരാണ‌്. ഇവരിൽ 295 പേരുടെ വീട‌് നിർമാണം പൂർത്തിയായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top