24 January Friday

സ്വർണപ്പണയ വായ്‌പ: കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം ‐ കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
കൽപ്പറ്റ
സ്വർണപ്പണയത്തിന്മേൽ നാലുശതമാനം പലിശക്ക് കൃഷിവായ്പ എടുത്തവർക്ക് കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ 9% പലിശ ഈടാക്കാനുള്ള നീക്കവും നിർദേശവും ഉപേക്ഷിക്കണമെന്നും വായ്പകൾ ഉടൻതന്നെ കെസിസിയിലേക്ക് മാറ്റണമെന്നും കർഷക സംഘം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.  
 2020 ഏപ്രിൽ ഒന്നുമുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നതെങ്കിലും  ഇപ്പോൾതന്നെ നിലവിലുള്ള ഹ്രസ്വകാല കൃഷിവായ്പകളും സ്വർണപ്പണയ കൃഷിവായ്പകളും കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെസിസി ഇല്ലാത്തവർക്ക് ഒൻപത് ശതമാനം പലിശ നിരക്കിൽ മാത്രമേ സ്വർണ പണയ വായ്പ എടുക്കാൻ  കഴിയുകയുള്ളൂ. കേരളത്തിലെ 11 ലക്ഷത്തോളം കർഷകർക്കിത് തിരിച്ചടിയാകും. കർശനമായ വായ്പാ വ്യവസ്ഥകളും ബാങ്ക് നിലപാടുകളും കർഷകരെ കൂടുതൽ കടക്കെണിയിലാക്കും.
  പ്രളയവും ഉൽപ്പാദനക്കുറവുമൂലവും ഉത്പന്ന വിലത്തകർച്ച കാരണം ദുരിതമനുഭവിക്കുന്ന കർഷകർക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്ന ബാങ്കുകളുടെയും കേന്ദ്രസർക്കാരിന്റെയും നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
 കൺവെൻഷൻ കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പി വിശ്വൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ വൈസ് പ്രസിഡൻറ് സി കെ ശിവരാമൻ അധ്യക്ഷനായി. കെ മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top