26 October Tuesday
- സർക്കാർ ഉത്തരവിറക്കി‌

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
 
മാനന്തവാടി
 വയനാട് മെഡിക്കൽ കോളേജ്‌ പ്രവർത്തനങ്ങൾക്ക്‌ വേഗം കൂട്ടി സർക്കാർ. ആശുപത്രി വികസന സമിതി  രൂപീകരിച്ച്‌  ഉത്തരവ് ഇറങ്ങി.  ജില്ലാ കലക്ടർ ചെയർമാനും, മെഡിക്കൽ കോളേജ് സൂപ്രണ്ട് വൈസ് ചെയർമാനുമാണ്.    ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, വിവിധ ഡിപ്പാർട്ട്‌മെന്റ് വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർടി പ്രതിനിധികളും  സമിതി അംഗങ്ങളാണ്‌. ജില്ലാ കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, വയനാട് എംപി, ഒ ആർ കേളു   എംഎൽഎ, ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കൽ കോളേജ് സൂപ്രണ്ട്, ലേ സെക്രട്ടറി, ഡിഎംഒ, നഴ്‌സിങ് സൂപ്രണ്ട്, 
പൊതുമരാമത്ത്, ജലസേചന , വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ  എന്നിവരടങ്ങിയ 12 അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളും എച്ച്‌ഡിഎസിൽ ഉണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top