28 November Sunday

മുത്തങ്ങയിൽ നാലര കിലോ കഞ്ചാവ്‌ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
ബത്തേരി
മുത്തങ്ങ ചെക്‌പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ  നാലര കിലോ കഞ്ചാവ്‌ പിടികൂടി. മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തു. ബുധനാഴ്‌ച  രാവിലെ എട്ടിന്‌  എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ജനാർദനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌  ബംഗളൂരുവിൽനിന്ന്   മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എൽ 52 Q 4170 സ്വിഫ്റ്റ് കാറിൽനിന്ന്‌‌ കഞ്ചാവ്‌ പിടിച്ചത്‌.  വാഹനത്തിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉള്ളാടൻ വീട്ടിൽ അഫ്‌ലാഹ്‌ (25), കോഴിക്കോട്‌ ഫറോക്ക്‌ കാഞ്ഞിരത്താൽ വീട്ടിൽ അൽത്താഫ് (24), കോഴിക്കോട്‌ വെള്ളാശേരി  മാളിയേക്കൽ വീട്ടിൽ അഫ്നാസ് (23)എന്നിവരാണ്‌ പിടിയിലായത്‌. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്‌.  കാറിന്റെ ബോണറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി ഷാജി, ടി സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ കെ അനിൽകുമാർ, പി കെ ചന്തു എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top