21 November Thursday

തൊഴിൽ ദിനങ്ങൾ ഇരുനൂറാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

 

പിണങ്ങോട്‌
തൊഴിലുറപ്പ് പദ്ധതിയിൽ  തൊഴിൽ ദിനങ്ങൾ ഇരുനൂറായി വർധിപ്പിക്കണമെന്ന്‌ കെഎസ്‌കെടിയു കൽപ്പറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് കൂലി കുടിശ്ശിക വിതരണം ചെയ്യണം.  ജില്ലയിൽ 15.30 കോടി രൂപ കുടിശ്ശികയാണ്.  പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണം.  
കർഷക തൊഴിലാളി ക്ഷേമനിധി അംശാദായവും ആനുകൂല്യങ്ങളും കാലോചിതമായി വർധിപ്പിക്കുക, കാർഷിക പ്രതിസന്ധി  പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
പിണങ്ങോട് കെ ടി ബാലകൃഷ്ണൻ നഗറിൽ  സി കെ ശശീന്ദ്രൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇ എ രാജപ്പൻ അധ്യക്ഷനായി. വി ബാവ റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന നേതാവ്‌ പി എ മുഹമ്മദ്, കെഎസ്‌കെടിയു ജില്ലാസെക്രട്ടറി സുരേഷ്‌ താളൂർ,  എം മധു, എം ഡി സെബാസ്റ്റ്യൻ, വി വി രാജൻ, പി സി രതീഷ് എന്നിവർ സംസാരിച്ചു. കെ മുരളി സ്വാഗതവും പി ശിവശങ്കരൻ നന്ദിയും പറഞ്ഞു. 
 ഭാരവാഹികളായി  ഇ എ രാജപ്പൻ(പ്രസിഡന്റ്), പി മണി, അന്നമ്മ ജോർജ്, പി വി മാത്യു(വൈസ് പ്രസിഡന്റുമാർ), വി ബാവ (സെക്രട്ടറി), പി എം നാസർ, കെ എസ് ദ്വരരാജ്, കെ മരക്കാർ (ജോയിന്റ്‌ സെക്രട്ടറിമാർ), വി എൻ ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top