21 October Monday

നാറ്റ്‌പാക്ക്‌ റിപ്പോർട്ട്‌ നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
കൽപ്പറ്റ
ദേശീയപാതയിൽ ബദൽ മാർഗത്തെകുറിച്ച്‌ നാഷണൽ ട്രാൻസ്‌പോർട്ട്‌ പ്ലാനിങ്‌ ആൻഡ്‌ റിസർച്ച്‌ സെന്റർ(നാറ്റ്‌പാക്ക്‌) തയ്യാറാക്കിയ റിപ്പോർട്ട്‌ നടപ്പാക്കണമെന്ന്‌ വയനാട്‌ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദേശീയപാത 766 വഴി തിരിച്ചുവിടാനുള്ള നീക്കം ജില്ലയുടെ സാമ്പത്തിക തകർച്ചയിലേക്ക്‌ നയിക്കും.  നിലവിൽ കൽപ്പറ്റയിൽനിന്ന്‌ രണ്ടര മണിക്കൂർ കൊണ്ട്‌ മൈസൂരുവിലെത്താൻ സാധിക്കുന്നത്‌ ബദൽ പാതവഴി അഞ്ച്‌ മണിക്കൂറെടുക്കും. ബദൽപാതയായി നിർദേശിച്ച കുട്ട–-ഗോണിക്കുപ്പ റോഡും 12 കി.മീദൂരം നാഗർഹോള കടുവാ സങ്കേതത്തിലൂടെയാണ്‌ . ഇതെല്ലാം പരിഗണിച്ചുള്ള പ്രായോഗിക നടപടികളാണ്‌ ആവശ്യം.   ഇതിന്റെ ഭാഗമായാണ്‌ പ്രശ്‌നം പരിഹരിക്കാൻ  2014ൽ നാറ്റ്‌പാകിനെ ചുമതലപ്പെടുത്തിയത്‌.  ഇതുപ്രകാരം ബത്തേരി കഴിഞ്ഞ്‌ 101–-ാം കിലോമീറ്ററിൽ   മൂലങ്കാവിൽനിന്ന്‌ തിരിച്ച്‌ വള്ളുവാടി, ചിക്കബർഗി വഴി 169 –-ാം കി മീറ്ററിൽ ബേഗൂരിലെത്തുന്ന ബൈപ്പാസാണ്‌. 
വയനാട്ടിൽനിന്ന്  കടുവാസങ്കേതത്തിലൂടെയല്ലാതെ മൈസൂരുവിലേക്ക് ഒരുറോഡും നിലവിലില്ല.  നിലവിലെ പാതയിൽ 19 കി.മി യും ബദൽപാതയിൽ 12 കി.മി യുംകടുവാസങ്കേതമുള്ളപ്പോൾ നാറ്റ്പാക്ക് നിർദേശിച്ച പാതയിൽവെറും 6 കിലോമീറ്ററേ കടുവാസങ്കേതമുള്ളൂഎന്നത്‌ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തിയാൽ ഈ പാതക്ക് അനുമതിലഭിക്കാനാണ് സാധ്യത.  ബദൽപാത നിർമാണത്തിന് 1800 കോടിരൂപയോളം ചെലവ് വരുമ്പോൾ നാറ്റ്പാക്ക് നിർദ്ദേശിച്ച പാതക്ക് 380 കോടി രൂപയേ ചെലവുവരൂ.  ഈ പാതകടുവാസങ്കേതത്തിൽ മേൽപ്പാലംവഴി നിർമിക്കുകയും ചെയ്യാം.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ്‌ ജോണി പാറ്റാനി, ഡോ. ഇ പി മോഹൻദാസ്, മോഹൻ ചന്ദ്രഗിരി, അഡ്വ. സി സി മാത്യു, അഡ്വ. സാദിഖ് നീലിക്കണ്ടി, കെ ഐ വർഗീസ്, അഡ്വ. ടി എം റഷീദ്, ഹാരിസ്അറക്കൽ, ജോസ് കപ്യാർമല, അഡ്വ. ഷൈജുമാണിശ്ശേരി, പി ബാലകൃഷ്ണൻ, എൻ മാധവൻ എന്നിവർസംസാരിച്ചു.
പ്രധാന വാർത്തകൾ
 Top