24 October Thursday
- ഗതാഗതം പുനഃസ്ഥാപിച്ചില്ല

ഓവാലിയിൽ നിരവധി സ്ഥലങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
ഗൂഡല്ലൂർ
ഉരുൾപ്പൊട്ടലിൽ തകർന്ന ഓവാലി പഞ്ചായത്തിലെ റോഡുകൾ ഇനിയും ഗതാഗതയോഗ്യമാക്കിയില്ല. പഞ്ചായത്തിലെ നിരവധി റോഡുകളാണ്‌ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും തകർന്നത്‌.
  നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായിരുന്നു. ചേരൻ നഗർ പാലവും തകർന്നിരുന്നു. പ്രളയം കഴിഞ്ഞ്‌ മാസം തികഞ്ഞിട്ടും  സീഫോർത്ത്, സുബാഷ്നഗർ, ഇന്ദിരാനഗർ, പെരിയശോല, അംബ്ലിമല, പഞ്ചൈനഗർ തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോഴു  ഒറ്റപ്പെട്ടുതന്നെയാണ്‌.  ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിൽതന്നെയാണ്‌. ബസ് സർവീസ് നിർത്തിയിട്ട്‌  ഒരുമാസമായി. ബാർവുഡ് ഗവ. സ്കൂളിലേക്കും, ഗൂഡല്ലൂർ ഗവ. സ്കൂളിലേക്കും, ഗൂഡല്ലൂർ ഗവ. കോളജിമുള്ള വിദ്യാർഥികൾക്ക്‌ കോളേജിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്‌. ആവശ്യ വസ്തുക്കൾ വാങ്ങാനും പ്രയാസം നേരിടുകയാണ്‌. 
 നൂറുകണക്കിന്‌ കുടുംബങ്ങൾ ദുരിതത്തിലാണ്‌. ഗതാഗതം പുനസ്ഥാപിക്കാത്തതിനാൽ ബാർവുഡ് ആശുപത്രിയിലേക്ക് പോകാനും കഴിയുന്നില്ല. നാട്ടുകാർ പിരിവെടുത്താണ്‌ ആറാട്ടുപാറ–-സുഭാഷ്‌ നഗർ സിമന്റ്‌ പാത നന്നാക്കിയത്‌. ഈ റൂട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തുകയാണെങ്കിൽ നൂറുക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഗൂഡല്ലൂരിൽനിന്ന് ആറാട്ടുപാറയിലേക്ക് സർവീസ് നടത്തുന്ന ബസ് എല്ലമലയിലേക്ക് സർവീസ് നീട്ടണമെന്നും നാട്ടുകാർ പറയുന്നു. ഗർഭിണികൾ ഉൾപ്പെടെയുള്ളവരും രോഗികളും ബുദ്ധിമുട്ടിലാണ്‌. 
 ബിഎസ്എൻഎൽ സേവനവും ലഭിക്കുന്നില്ല.
പ്രധാന വാർത്തകൾ
 Top