26 September Saturday

അസം സംഘത്തെ ആംബുലൻസിൽ അതിർത്തിയിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
ബത്തേരി
നിലമ്പൂരിൽനിന്നും അസമിലേക്ക‌് പോകാൻ ബത്തേരിയിൽ എത്തിയ എട്ടംഗ സംഘത്തിന‌് കെഎസ‌്ആർടിസി ജീവനക്കാർ തുണയായി. വ്യാഴാഴ‌്ച രാവിലെയാണ‌് രണ്ട‌് പുരുഷൻമാരും രണ്ട‌് സ‌്ത്രീകളും നാല‌് കുട്ടികളും അടങ്ങിയ അസം സ്വദേശികൾ ബത്തേരി കെഎസ‌്ആർടിസി ഡിപ്പോവിൽ എത്തിയത‌്. നിലമ്പൂരിൽനിന്നും ഗൂഡല്ലൂർ വഴി ഗുണ്ടൽപ്പേട്ട റൂട്ടിൽ ബസില്ലാത്തതിനാലാണ‌് ഇവർ താമരശേരി വഴി ബത്തേരിയിൽ എത്തിയത‌്. ബത്തേരിയിൽനിന്നും ബംഗളൂരുവിലേക്ക‌് ബസുണ്ടെന്ന‌് നിലമ്പൂരിലെ ചിലർ തെറ്റിദ്ധരിപ്പിച്ചതിനാലാണ‌് നിലമ്പൂരിൽ കോഴിഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ നാട്ടിലേക്കുള്ള യാത്രയിൽ ബത്തേരിയിൽ എത്തിയത‌്. ബംഗളൂരുവിൽ നിന്നും അസാമിലേക്കുള്ള ട്രെയിനിൽ ഇവർ ടിക്കറ്റ‌് ബുക്ക‌് ചെയ‌്തിരുന്നു. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ ഡിപ്പൊവിലെ തൊഴിലാളികൾ സാമൂഹ്യ പ്രവർത്തകനെ ബന്ധപ്പെട്ട‌് ആംബുലൻസ‌് വരുത്തിയാണ‌് ഗുണ്ടൽപ്പേട്ടയിൽ എത്തിച്ചത‌്. ഗുണ്ടൽപ്പേട്ടയിൽനിന്നും മൈസൂരു‐ബംഗളൂരു നഗരങ്ങളിലേക്ക‌് ബസുകൾ സർവീസ‌് നടത്തുന്നുണ്ട‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top