22 November Friday

എലിപ്പനിക്കെതിരെ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
മാനന്തവാടി
എലിപ്പനി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ദുരിത ബാധിത മേഖലകളിലെ  വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങളിൽ ജാഗ്രത വേണമെന്ന്‌ ആരോഗ്യവകുപ്പ്‌. മുന്നെരുക്കങ്ങൾക്കായി നിർദേശവും നൽകി.  മലിനജലവുമായി സമ്പർക്കം ഉണ്ടായവർക്കും ഉണ്ടാകാൻ സാധ്യതയുള്ളവരും നിർദേശം പാലിക്കണം. എലിപ്പനി മാരകമാണ്‌.  ചികിൽസ രോഗാരംഭത്തിലേ ലഭ്യമാക്കണം. കടുത്ത പനിയും, തലവേദനയും വിറയലും ശരീരവേദനയും എലിപ്പനിയുടെ പ്രാരംഭലക്ഷണമാണ്‌.  എലി മൂത്രത്തിലൂടെയാണ് പകരുന്നത്. ചെറു മുറിവിലൂടെയും കണ്ണ്, മൂക്ക്, വായ് എന്നിവയിലെ മൃദുല ചർമ്മത്തിലൂടെയുമാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ചെളിവെള്ളത്തിലും കൃഷിയിടങ്ങളിലും ഷൂ, ഗ്ലൗസ് എന്നിവ ധരിക്കണം. രോഗാണുക്കളെ നശിപ്പിക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം. മലിനജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്.
പ്രതിരോധ മരുന്നുകൾ കഴിക്കുകയെന്നതാണ് പ്രധാനം. സർക്കാർ ആശുപത്രികളിൽ പ്രതിരോധ മരുന്ന്‌ ഡോക്സി സൈക്ലിൻ ലഭ്യമാണ്. കൂടാതെ പനി ബാധിതരുടെ ചികിത്സക്കായി താലൂക്ക് ആശുത്രികൾ മുതൽ മുകളിലേക്കുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക കിടത്തി ചികിൽസാ സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. പനി, തലവേദന,പേശിവേദന, ഛർദി, വയറുവേദന എന്നി പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് ചികിത്സ തേടണം. എലിപ്പനി ചികിത്സിക്കാതിരുന്നാൽ  കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം മസ്തിഷ്കം എന്നിവയെ ബാധിക്കും.  എലിപ്പനി ബാധയേത്തുടർന്ന് മരണനിരക്ക്  വളരേ കൂടുതലായതിനാൽ ആരംഭത്തിലേ ചികിൽസ തേടണം. പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ആഴ്ചയിലൊരിക്കൽ ആറാഴ്ച വരെ കഴിക്കണം.
പ്രധാന വാർത്തകൾ
 Top