25 August Sunday

കായിക മത്സരങ്ങൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
കൽപ്പറ്റ
മഴമഹോത്സവത്തിന്റെ  ഭാഗമായി നടത്തിയ കായിക മത്സരങ്ങൾ സമാപിച്ചു. കാക്കവയലിലായിരുന്നു ഫൈനൽ മത്സരങ്ങൾ. മഡ് ഫുട്ബോൾ,  മഡ് വോളിബോൾ, മഡ് വടംവലി, മഡ് കബഡി   എന്നിവയാണ‌് സംഘടിപ്പിച്ചത‌്. മഡ് ഫുഡ്ബോൾ കലാശ പോരാട്ടത്തിൽ ജില്ലാ പൊലീസ് ടീം ജേതാക്കളായി. പൂതാടി വൈഎസ് സി ടീം രണ്ടാം സ്ഥാനവും നെടിയഞ്ചേരി യുണൈറ്റഡ് എഫ് സി മൂന്നാം സ്ഥാനവും നേടി. മഡ് കബഡി മത്സരത്തിൽ  ലെഗസ് തൊണ്ടർനാട് ടീം ഒന്നാം സ്ഥാനവും യുവരശ്മി രണ്ടാം സ്ഥാനവും കോട്ടത്തറ ടിസി ബ്രിക്സ്  മൂന്നാം സ്ഥാനവും  നേടി. സ‌്പ്ലാഷ‌് മാരത്തണിൽ 45 വയസ്സിന് മുകളിലെ വിഭാഗത്തിൽ മാനന്തവാടി സ്വദേശി സാബു പോൾ ഒന്നാം സ്ഥാനവും നടവയൽ സ്വദേശി സജി അഗസ്റ്റ്യൻ  രണ്ടാം സ്ഥാനവും നേടി. അണ്ടർ 45 വിഭാഗത്തിൽ പനമരം സ്വദേശികളായ  ഷെറിൻ ജോസ് ഒന്നാം സ്ഥാനവും ടി.കെ. അനൂപ് രണ്ടാം സ്ഥാനവും നേടി. 
വനിതാ വിഭാഗത്തിൽ ഐറിൻ തോമസ്, അഞ്ജു ജോർജ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. മഡ് വടംവലി  മത്സരത്തിൽ  എടപ്പെട്ടി ബ്രദേഴ്സ് ഒന്നാം സ്ഥാനവും ടി സി ബ്രിക്സ് കോട്ടത്തറ രണ്ടാം സ്ഥാനവും ബ്ലൂസ്റ്റാർ മുട്ടിൽ മൂന്നം സ്ഥാനവും നേടി. ജില്ലാതല മത്സരങ്ങൾ സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ‌് എം മധു അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top