24 August Saturday

പാമ്പ്ര ക്ഷീരസംഘത്തിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
പുൽപള്ളി 
ആഗസ്റ്റ് 1ന് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്ന ഇരുളം, പാമ്പ്ര ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വ്യാജ വോട്ടർപട്ടിക തയ്യാറാക്കിയ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട‌് എൽഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘം ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. സംഘത്തിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് താമസിക്കുന്നവരെയും ബൈലോ പ്രകാരം യോഗ്യതയില്ലാത്തവരെയും ഉൾപ്പെടുത്തിയാണ് വോട്ടർപട്ടിക തയ്യാറാക്കിയത‌്.  മാർച്ചും ധർണയും കെ എസ് ഷിനു ഉദ്ഘാടനം ചെയ്തു. ടി സി ഗോപാലൻ അധ്യക്ഷനായി. എ ജെ. കുര്യൻ, കെ എ റിയാസ്, ഇന്ദിര സുകുമാരൻ, ഷിജി സാബു തുടങ്ങിയവർ സംസാരിച്ചു. ടി ആർ രവി സ്വാഗതവും. ടി ആർ ദിനേശ് നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top