18 July Thursday

ബ്രഹ്മഗിരിയിലെ സംഘർഷം കലക്ടർ വിളിച്ച യോഗത്തിൽ പ്രശ്‌നങ്ങൾ ഒത്തുതീർന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
കൽപ്പറ്റ
ബ്രഹ്മഗിരി മലബാർ മീറ്റ‌് ഫാക്ടറിയിൽ നടത്തിയ അക്രമങ്ങളും തുടർന്നുണ്ടായ പ്രശ‌്നങ്ങളും ജില്ലാ  കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഒത്തുതീർന്നു. മഞ്ഞാടിയിലെ  ബ്രഹ്മഗിരി  മലബാർ മീറ്റ‌് ഫാക്ടറിയിൽ ചൊവ്വാഴ‌്ച രാത്രിയാണ‌് സാമൂഹ്യവിരുദ്ധർ അതിക്രമിച്ച‌് കടക്കുകയും സുരക്ഷ ക്യാബിൻ എറിഞ്ഞ‌് തകർക്കുകയും ചെയ‌്ത‌ത‌്.  പ്രശ‌്നത്തെ തുടർന്ന‌് സ്ഥലത്തെത്തിയ പൊലീസുകാരും അക്രമത്തിനിരയായിരുന്നു. പ്രശ‌്നം പരിഹരിക്കാൻ വ്യാഴാഴ‌്ച പകൽ 11നാണ‌് കലക്ടറേറ്റിൽ യോഗം വിളിച്ചത‌്.  യോഗത്തിലുണ്ടായ പ്രധാന നിർദേശങ്ങൾ ഇവയാണ‌്. ബ്രഹ്മഗിരി ഫാക്ടറിയുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന ഒരു  പ്രവർത്തനങ്ങളും  പാടില്ല. ഫാക്ടറിയിൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കും.  ഫാക്ടറി പ്രവർത്തനം മൂലം പ്രദേശ വാസികൾക്ക് പ്രയാസം ഉണ്ടാക്കാൻ പാടില്ല. ആക്ഷൻ കമ്മിറ്റിയുടെ പരാതിയും, മാലിന്യ സംസ്ക്കരണ സംവിധാനം സംബന്ധിച്ച നിലവിലെ സ്ഥിതിയും  സബ്കലക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കും.  കലക്ടർ എ ആർ അജയകുമാർ, എഎസ‌്പി വൈഭവ‌് സ‌ക‌്സേന, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ‌് പത്മനാഭൻ, എൻ എം  ജോർജ്, ബ്രഹ്മഗിരി സിഇഒ ടി ബി സുരേഷ‌്, ഡയരക്ടർമാരായ സി കെ ശിവരാമൻ, പി എസ‌് ബാബുരാജ‌്, ജനറൽ മാനേജർ അനുസ്കറിയ, കോൺഗ്രസ് നേതാവ‌് എൻ എം വിജയൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, ഹെൽത്ത‌് അധികൃതർ,  പൊലൂഷൻ കൺട്രോൾ ബോർഡംഗങ്ങൾ, റവന്യൂ അധികൃതർ തുടങ്ങിയവ ചർച്ചയിൽ  പങ്കെടുത്തു.  കലക്ടറുടെ നിർദേശങ്ങൾ ബ്രഹ്മഗിരി ഭരണസമിതി സ്വാഗതം ചെയ‌്തു.

 

പ്രധാന വാർത്തകൾ
 Top