18 July Thursday

സബ് കലക്ടറുടെ നേതൃത്വത്തില്‍ ബ്രഹ്മഗിരി പ്ലാന്റ് സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 കൽപ്പറ്റ

സബ് കലക്ടറുടെ നേതൃത്വത്തിൽ സാങ്കേതിക സമിതി ബ്രഹ്മഗിരി മാംസ സംസ്‌കരണ പ്ലാന്റ് സന്ദർശിച്ച് പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടർ എ ആർ അജയകുമാർ പറഞ്ഞു. പ്ലാന്റിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാന പ്രശ്‌നം ചർച്ച ചെയ്യാൻ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊലൂഷൻ കൺട്രോൾ എൻജിനീയർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് പ്ലാന്റ് സന്ദർശിക്കുക. കൂടാതെ പഞ്ചായത്ത് പ്രതിനിധികൾ, സമരസമിതി അംഗങ്ങൾ എന്നിവരെയും സന്ദർശനത്തിൽ ഉൾപ്പെടുത്തും.  പൊലീസിന്റെ ഭാഗത്ത് നിന്നും മോശമായ നടപടിയുണ്ടായിട്ടില്ലെന്നും ക്രമസമാധാന പരിപാലനം മാത്രമാണുണ്ടായതെന്നും മാനന്തവാടി എഎസ്പി ഭൈവവ് സക്‌സേന പറഞ്ഞു. എല്ലാവിധ അനുമതിയുമുള്ള പ്ലാന്റിന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്ന് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി അധികൃതർ ആവശ്യപ്പെട്ടു.  
പ്രധാന വാർത്തകൾ
 Top