26 May Sunday

വർഗീയത, കോൺഗ്രസിന‌് മിണ്ടാട്ടമില്ല : വിജു കൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 

ബത്തേരി
രാജ്യത്ത‌് അരങ്ങേറുന്ന വർഗീയവൽക്കരണത്തിനും വർഗീയ ധ്രുവീകരണത്തിനുമെതിരെ കോൺഗ്രസിന‌് മിണ്ടാട്ടമില്ലെന്ന‌്  ആൾ ഇന്ത്യ കിസാൻസഭ ദേശീയ ജോയിന്റ‌് സെക്രട്ടറി വിജൂ കൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തരേന്ത്യയിൽ പശുവിന്റെപേരിലും ജാതിയുടെ പേരിലും കൊലനടക്കുമ്പോഴും കോൺഗ്രസിന‌് പ്രതികരണമില്ല. ഇതേ കോൺഗ്രസാണ‌് വർഗീയതയെ എതിർക്കുമെന്ന‌് പറഞ്ഞ‌് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതും.  കോർപ്പറേറ്റുകൾക്കനുകൂലമായ തുറന്ന സമ്പദ‌് വ്യവസ്ഥയാണ‌് കോൺഗ്രസ‌് പ്രകടനപത്രിക വിഭാവനം ചെയ്യുന്നത‌്. ബിജെപി നവ ഉദാരവൽക്കരണനയത്തെ പിറകോട്ടടിപ്പിച്ചെന്നും അത‌് തിരുത്തി പൂർവാധികം ശക്തിയോടെ ഇത്തരം നയങ്ങൾ നടപ്പാക്കുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നുണ്ട‌്. –- വിജൂ കൃഷ‌്ണൻ പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top