മീനങ്ങാടി
ദേശീയപാതയിൽ പട്ടാപ്പകൽ കാർ യാത്രികരെ ആക്രമിച്ച് പണം കവരാൻ ശ്രമം. താമരശേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് കൃഷ്ണഗിരി പാതിരിപ്പാലത്ത് ബുധനാഴ്ച രാവിലെ എട്ടിന് മിനി ലോറിയിൽ കാത്തുനിന്ന സംഘം ആക്രമിച്ചത്. മൈസൂരുവിൽ നിന്നും 26 ലക്ഷം രൂപയുമായി എത്തിയ വാവാട് സ്വദേശികളായ കപ്പലാംകുടി ആഷിക് (29) സലിം (26) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ലോറി റോഡിന് കുറുകെയിട്ടായിരുന്നു കാറിന് നേരെയുള്ള ആക്രമണം. ഇരുമ്പ് പൈപ്പുകൾ കൊണ്ട് കാറിന്റെ ചില്ലുകൾ തകർത്തതോടെ ഡ്രൈവർ കാർ മുണ്ടനടപ്പ് റോഡിലേക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ആഷിക്കിന്റെ പരാതിയിൽ മീനങ്ങാടി പൊലീസ് കേസെടുത്തു. വാഹന പരിശോധനയിൽ കാറിൽ നിന്നോ യാത്രക്കാരിൽ നിന്നോ പണം കണ്ടെത്തിയില്ലെന്ന് മീനങ്ങാടി പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..