14 December Saturday

- പ്രവർത്തനാനുമതിയായി കൈനാട്ടിയിലെ കുരുക്കഴിക്കാൻ 1.29 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

 

കൽപ്പറ്റ
ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന  കൈനാട്ടി ജങ്‌ഷൻ നവീകണത്തിന്‌ 1.29 കോടിയുടെ പ്രവർത്തനാനുമതിയായി.  കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽനിന്നാണ്‌ ഫണ്ട്‌ ലഭ്യമായത്‌.  റോഡ് വീതി കൂട്ടൽ , ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, ഫുട്പാത്ത്, ഡ്രൈനേജ് എന്നിവയുടെ നിർമാണമാണ്‌ നടക്കുക. സി കെ ശശീന്ദ്രൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന്‌, 
മന്ത്രി ജി സുധാകരൻ പ്രത്യേക താൽപ്പര്യമെടുത്താണ്‌ ഫണ്ട്‌ അനുവദിച്ചത്‌. നേരത്തെ റോഡ്‌ സേഫ്‌റ്റി കമീഷ്‌ണർ ഡോ. ഇളങ്കോവൻ സ്ഥലം സന്ദർശിച്ചിരുന്നു. കൽപ്പറ്റ–-ബത്തേരി,  കൽപ്പറ്റ–-മാനന്തവാടി റോഡുകളുടെ സംഗമസ്ഥാനത്ത്‌   ട്രാഫിക്‌ സിഗ്നൽ സ്ഥാപിക്കും.  ട്രാഫിക്‌ ഐലന്റ്‌, കാൽനടക്കാർക്കുള്ള സൗകര്യം എന്നിവയും ഒരുക്കും. മൂന്ന്‌ ഭാഗത്തും  ഫുട്‌ പാത്ത്‌ പ്രത്യേകമായി ഒരുക്കും. ജനറൽ ആശുപത്രി കൈനാട്ടിയിലേക്ക്‌ മാറ്റിയതോടെ വലിയ തിരക്കാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. രാവിലെയും വൈകിട്ടും ഗതാഗത കുരുക്കും പതിവാണ്‌. കാൽനടയും ദുഷ്‌കരവുമാണ്‌. ആശുപത്രിയിലേക്ക്‌ വരുന്നവരുടേതടക്കമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ്‌ പദ്ധതി. 
പ്രധാന വാർത്തകൾ
 Top