12 November Tuesday

ദുരിതമകറ്റാന്‍ കുടുംബശ്രീയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
കല്‍പ്പറ്റ
ദുരിതാശ്വാസ, ദുരന്തനിവാരവണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീയും. പാചകം മുതല്‍ കൗണ്‍സിലിങ് വരെ വനിതകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യദിനങ്ങളില്‍ തന്നെ ക്യാമ്പുകളിലെ അടുക്കള പ്രവര്‍ത്തനം ഏറ്റെടുത്തു. അവശ്യവസ്തുക്കള്‍ പ്രാദേശികമായി ശേഖരിക്കാനും മുന്നിട്ടിറങ്ങി. ക്യാമ്പുകളിലുള്ളവരുടെ  മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍  കൗണ്‍സിലിങ്‌വരെ നല്‍കുന്നുണ്ട്.  ആരോഗ്യവകുപ്പുമായി സഹകരിച്ചും  പ്രവര്‍ത്തിക്കുന്നുണ്ട്. 
വീടുകളില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ളവക്കും സഹായിക്കുന്നുണ്ട്. വീടുകള്‍ പൂര്‍ണമായും വാസയോഗ്യമാകുന്നതുവരെ കുടുംബങ്ങള്‍ക്ക് ആവശ്യമെങ്കില്‍ താല്‍ക്കാലിക അഭയമൊരുക്കും. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം നല്‍കും.  കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക് കൗണ്‍സിലിങ് നടത്തും.കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍  ആവശ്യക്കാര്‍ക്ക് മിതമായ വിലയില്‍ നല്‍കും. വീടുകള്‍ വൃത്തിയാക്കാനും പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാനും കുടുംബശ്രീ അംഗങ്ങള്‍ രംഗത്തിറങ്ങും.
 
പ്രധാന വാർത്തകൾ
 Top