20 September Friday

ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ട ആദിവാസി യുവാക്കളെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
അമ്പലവയൽ 
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആദിവാസി യുവാക്കളെ  മർദിച്ചതായി പരാതി. പുറ്റാട് സ്വദേശികളായ അനീഷ് (21) ജിഷ്ണുദാസ്(23) എന്നിവർക്കാണ് മർദനമേറ്റത്.ഞായറാഴ്ച വൈകിട്ട്‌  മലയച്ചം കൊല്ലിയിൽ പുറ്റാട് ക്യാമ്പിലുള്ള ദുരിതബാധിതർക്കായി അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനിടെയാണ് മദ്യപിച്ചെത്തിയ ഉണ്ണികൃഷ്ണൻ, ബെന്നി, ചന്ദ്രശേഖരൻ എന്നിവർ ആദിവാസികൾക്ക് ദുരിതാശ്വാസ പ്രവർത്തനം നടത്താൻ അർഹതയില്ലെന്ന്  പറഞ്ഞ്‌ മർദിച്ചതായാണ്‌ പരാതി. ഇരുവരെയും അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
 

 

പ്രധാന വാർത്തകൾ
 Top