17 September Tuesday

മാനന്തവാടി -‐പക്രംതളം റോഡിൽ മണ്ണിടിച്ചിൽ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

മാനന്തവാടി‐ പക്രന്തളം റോഡ്‌ ഇടിഞ്ഞുതാഴുന്നു

 നിരവിൽപ്പുഴ

കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിനേത്തുടർന്ന് മാനന്തവാടി‐ പക്രന്തളം റോഡിൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച കോൺക്രീറ്റ് ഭിത്തി തകർച്ചാഭീഷണിയിൽ. കഴിഞ്ഞ വർഷം റോഡിന്റെ ഒരു ഭാഗം ഭാഗീകമായി ഇടിഞ്ഞ്‌ ഗതാഗത തടസപ്പെട്ടപ്പോൾ നിർമിച്ച സുരക്ഷാഭിത്തിയാണിത്‌. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിൽ മരച്ചുവട്ടിലും  മട്ടിലയത്തും റോഡിൽ വെള്ളം കയറി ഗതാഗത തടസപ്പെട്ടു. റോഡിന്റെ ഒരു വശം വയൽപ്രദേശമാണ്. ഇപ്പോൾ റോഡ് വിണ്ടുകീറുകയും സംരക്ഷണ ഭിത്തി നിരങ്ങിനീങ്ങുകയുമാണ്‌.  നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡ്  കൂടുതൽ വിണ്ടുകീറാൻ സാധ്യതയേറി. മണ്ണ് കൂടുതൽ നിരങ്ങിയാൽ സംരക്ഷണ ഭിത്തി പൂർണമായും തകരും.  കഴിഞ്ഞ ദിവസം മാനന്തവാടി കണ്ണൂർ റോഡിൽ ബോയ്സ് ടൗണിന് സമീപം റോഡ് നടുവേ വിണ്ടു കീറിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top